സ്വാമി വിവേകാനന്ദന് ഇന്ന് 159ആം പിറന്നാൾ

ദേശിയ യുവജനദിനം ആഘോഷിച്ച് ഭാരതീയർ  

ഇന്ന് ജനുവരി 12 ബുധനാഴ്ച. നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവും തത്ത്വചിന്തകനുമായിരുന്ന സ്വാമി വിവേകാനന്ദന്റെ 159ആം ജന്മദിനമാണിന്ന്. ഇന്ത്യയിൽ ദേശീയ യുവജന ദിനമായി ആഘോഷിക്കപ്പെടുന്ന ദിവസം കൂടി സ്വാമി വിവേകാനന്ദന്റെ ജന്മദിനമായ ജനുവരി 12.

യുവജനതയുടെ ഭാവി കാര്യങ്ങൾക്കായി മാറ്റി വെച്ചിരിക്കുകയാണ് ഈ ദിനം. ഇതിലൂടെ രാജ്യത്തിന്റെ പുരോഗതിയാണ് ലക്‌ഷ്യം വെയ്ക്കുന്നത്.ജനുവരി 12. എല്ലാ വർഷവും ഈ ദിനം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു. സ്വാമി വിവേകാനന്ദൻ  യുവാക്കളുടെ ഉന്നമനത്തിനായി പ്രവർത്തിച്ചിരുന്നു എന്നതിനാലാണ് ഇദ്ദേഹത്തിന്റെ ജന്മദിനം ദേശിയ യുവജന ദിനമായി ആഘോഷിക്കുന്നത്.

ലോകം അറിയപ്പെടുന്ന നവോത്ഥാന നായകനും സാമൂഹിക പരിഷ്കർത്താവും തത്ത്വചിന്തകനുമായിരുന്നു സ്വാമി വിവേകാന്ദൻ. അദ്ദേഹത്തിന്റെ തത്ത്വചിന്തകളും ആശയങ്ങളും പ്രചരിപ്പിക്കാനും ജീവിതത്തിൽ അദ്ദേഹം പ്രവർത്തിച്ചതും പിന്തുടരുന്നതുമായ ആദർശങ്ങളെക്കുറിച്ച് ആളുകളെ ബോധവാന്മാരാക്കുക എന്നതാണ് പ്രത്യേക ലക്ഷ്യം.

രാജ്യത്തുടനീളമുള്ള എല്ലാ യുവജനങ്ങൾക്കും അദ്ദേഹം പ്രചോദനമായിരുന്നു. പ്രത്യേകിച്ചും വിവേകാനന്ദന്റെ പ്രത്യയശാസ്ത്രം യുവാക്കളെ പ്രചോദിപ്പിക്കാനും അവരുടെ ജീവിതം രൂപപ്പെടുത്താനും സഹായിക്കുമെന്ന ലക്ഷ്യത്തോടെ 1985-ൽ കേന്ദ്ര സർക്കാർ ഒരു കുറിപ്പ് തയ്യാറാക്കി. അന്നുമുതൽ അദ്ദേഹത്തിന്റെ ജന്മദിനം ദേശീയ യുവജന ദിനമായി ആഘോഷിക്കുന്നു.

അനീറ കബീറിന് ഇനി ട്രാൻസ് വുമൺ ആയി തന്നെ പഠിപ്പിക്കാൻ അനുമതി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like