ടോര്‍ക്ക് മോട്ടോര്‍സിന്റെ ടോർക്ക് ക്രാറ്റോസ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയിലേക്ക്

1.25 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വില

കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് നിരവധി പരീക്ഷണയോട്ടങ്ങള്‍ക്കു ശേഷം ക്രാറ്റോസ് എന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുകയാണ് നിര്‍മാതാക്കളായ ടോര്‍ക്ക് മോട്ടോര്‍സ്. നാളെ  ജനുവരി 26 റിപ്പബ്ലിക്ക് ദിനത്തില്‍ മോട്ടോര്‍സൈക്കിള്‍ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

തുടര്‍ന്ന് അതേ ദിവസം തന്നെ ബുക്കിംഗും ആരംഭിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. രണ്ട് മാസത്തിനുള്ളില്‍ ഡെലിവറികള്‍ ആരംഭിക്കാനാണ് ടോര്‍ക്ക് പദ്ധതിയിട്ടിരിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ കമ്പനി സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

മുമ്പ് T6X എന്ന് വിളിക്കപ്പെട്ടിരുന്ന ടോര്‍ക്ക് ക്രാറ്റോസ് 2016-ലാണ് ആദ്യമായി അനാവരണം ചെയ്തത്. ഏകദേശം ആറ് വര്‍ഷത്തെ നിര്‍മ്മാണത്തിലും ഒന്നിലധികം തടസ്സങ്ങള്‍ അഭിമുഖീകരിച്ചും, ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ഒടുവില്‍ നിരത്തുകളിലേക്ക് എത്തുകയാണ്.

ക്രാറ്റോസിന്റെ വില നിര്‍ണ്ണയത്തെ സംബന്ധിച്ചിടത്തോളം, ഇതിന് 1.25 ലക്ഷം രൂപ പ്രാരംഭ എക്‌സ്‌ഷോറൂം വിലയില്‍ അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളില്‍ നിന്നുള്ള സബ്സിഡികള്‍ക്ക് ഇത് അര്‍ഹമാകുമെന്നതിനാല്‍, വില ഇതിലും കുറയുമെന്നും സൂചനയുണ്ട്.

ഈ വര്‍ഷം തന്നെ ഇന്ത്യൻ വിപണിയിലേക്കും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like