ശുചികരണ തൊഴിലാളികളെ ആദരിച്ച് എൻ എസ് എസ് യൂണിറ്റ്
ദീർഘകാലമായി ഇരിട്ടി നഗരസഭ ശുചീകരണ ജോലി ചെയ്യുന്ന തൊഴിലാളിക്കളായ പ്രസന്ന കെ, തമ്പായി പി, സന്തോഷ് പി, രാജീവൻ എന്നിവരെയാണ് ആദരിച്ചത്

ഇരിട്ടി നഗരസഭ ശുചീകരണ തൊഴിലാളികളെ ആദരിച്ച് ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് അങ്ങാടികടവ് എൻ എസ് എസ് യൂണിറ്റിലെ വിദ്യാർത്ഥിക്കൾ. ദീർഘകാലമായി ഇരിട്ടി നഗരസഭ ശുചീകരണ ജോലി ചെയ്യുന്ന തൊഴിലാളിക്കളായ പ്രസന്ന കെ, തമ്പായി പി, സന്തോഷ് പി, രാജീവൻ എന്നിവരെയാണ് ആദരിച്ചത്.
ഡോൺ ബോസ്കോ ആർട്സ് ആൻഡ് സയൻസ് കോളേജ് മാനേജർ ഫാദർ ബാസ്റ്റിൻ നെല്ലിശേരി അധ്യക്ഷത വഹിച്ച ചടങ്ങ് ഇരിട്ടി നഗര സഭ ചെയർപേഴ്സൺ ശ്രീമതി ശ്രീലത കെ ഉൽഘാടനം ചെയ്തു. പ്രോഗ്രാം ഓഫീസർമാരായ ജിഷ ഇ, നിധിൻ കുട്ടൻ പി കെ, ഹെൽത്ത് ഇൻസ്‌പെക്ടർ കുഞ്ഞിരാമൻ, കണ്ണൂർ യൂണിവേഴ്സിറ്റി പ്രതിനിധി പ്രദീഷ് കുമാർ എന്നിവർ സംസാരിച്ചു. വളണ്ടിയർ സെക്രട്ടറിമാരായ ലയ എ വി, അക്ഷയ് ബിജു, വളണ്ടിയർമാരായ ഗോകുൽ, സച്ചിൻ സാബു, അതുല്യ എന്നിവർ പരുപാടിക്ക് നേതൃത്വം നൽകി.
കുന്നംകുളം നഗരാസഭാ യോഗത്തിൽ അടിയോടടി; ബോധംകെട്ട് വീണ് കൗൺസിലർ