കോവിഡ് മരണ നിരക്ക് വിവാദങ്ങളും തരംഗവും - ആയുർവേദ ഡോ. ദീപ്തി സാത്വിക്

പ്രിയപ്പെട്ടവരേ കരുതിയിരുന്നോളൂ...

മൂന്നാം തരംഗത്തിലൂടെ കുറേക്കൂടി മരണങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടും.

കോവിഡ് മരണങ്ങൾക്ക് 4 ലക്ഷം പരിഹാരമായി കോടതി വിധി വന്നിരുന്നല്ലോ. അതിനെ തുടർന്ന് ഇപ്പോൾ മുന്നോട്ടു വന്ന പ്രതിപക്ഷ ആരോപണം മരണനിരക്കിൽ സർക്കാർ കൃത്രിമം കാണിച്ചു എന്നതാണ്. ഇതിന്റെ ഭാഗമായി പല ഉന്നത പദവികൾ വഹിക്കുന്ന ഡോക്ടർമാരെ വിളിച്ചിരുത്തി ചാനലുകളിൽ ചർച്ച അരങ്ങേറുന്നതാണ് രംഗം...

യു കെയിൽ 25000 പേർ മൂന്നാം തരംഗത്തിൽ മരിച്ചിട്ടുണ്ട്. ഇവിടെയും  വരുന്നതിനു മുൻപ്  എല്ലാവർക്കും വാക്സിൻ കൊടുക്കാൻ സാധിക്കണം.പിന്നെ എല്ലാ ഹോസ്പിറ്റലുകളിലും  ഓക്സിജൻ ലഭ്യത,icu, വെന്റിലേറ്റർ തുടങ്ങിയ സൗകര്യങ്ങൾ, നഴ്സസ്, സാങ്കേതിക വിദഗ്ധർ എന്നിവരുടെ എണ്ണം കൂട്ടണം.

ആദ്യത്തെ തരംഗത്തിൽ സർക്കാറിന് മരിച്ചവരുടെ കണക്കിൽ 1400 പേരെങ്കിലും വിട്ട് പോയിട്ടുണ്ടാവും. അങ്ങനെ എങ്കിൽ രണ്ടാം തരംഗത്തിൽ അതിന്റെ 3 ഇരട്ടി വന്നിട്ടുണ്ടാവാം...ഇതാണ്  സംസാരങ്ങൾ.

പിന്നെ മരണങ്ങളിൽ കോവിഡ് വന്നിട്ട് മാറിപ്പോയെങ്കിലും പിന്നീട് കോമോർബിഡിറ്റി കൊണ്ട് മരിച്ചതെല്ലാം കൊറോണയുടെ കണക്കിൽ വരുന്നതാണെന്നും വിദഗ്ദ്ധ ഡോക്ടർമാരുടെ വിലയിരുത്തലുകൾ..

രണ്ടു ദിവസം മുൻപ്  ഞാൻ ക്ലബ് ഹൗസിൽ ''നാം  ജൈവയുദ്ധത്തിലാണോ?'' എന്ന ക്ലബ്ബിൽ സംസാരിക്കാനിടയായി. കോവിഡും വാക്‌സിനും തന്നെയാണ് വിഷയം. വാക്സിൻ എല്ലാവരും എത്രയും പെട്ടെന്ന് എടുക്കണമെന്ന വാർത്ത പ്രചരിപ്പിക്കാനുള്ള ഉത്തരവാണ് ഞങ്ങൾക്കുള്ളത് അപ്പോൾ  ഞാൻ സംസാരിക്കുന്നത് തെറ്റാണ് എന്ന് ചില അലോപ്പതി ഡോക്ടർമാർ.

ഏറ്റവും രസകരമായ വസ്തുതകോവിഡ് ചികിത്സിക്കേണ്ട ആവശ്യകത ഇല്ല. അവർ ആയിരക്കണക്കിന് ആൾക്കാരെ ഹോം ക്വാറന്റീനിൽ ഡോളോ പോലും കൊടുക്കാതെ മാറിയിരുന്നുവത്രേ.

അപ്പോൾ രണ്ടാം തരംഗത്തിലെ മരണങ്ങൾ ?!

തുടർന്ന് പോസ്റ്റ് കോവിഡ് സിൻഡ്രോം എന്ന് പറഞ്ഞു പരത്തിയത് കൊറോണ രോഗികളെ ചികിത്സിക്കുന്നത് ശരിയായ രീതിയിൽ അല്ലാത്തതുകൊണ്ടല്ലേ???

അങ്ങനെ എങ്കിൽ ഈ കാണിച്ച പരാക്രമങ്ങൾ ഒക്കെ എന്തായിരുന്നു??? എന്തിനായിരുന്നു... നിങ്ങൾ ആലോചിക്കൂ.

ഇവിടെ ഒന്നില്ലെങ്കിൽ കൊറോണ മരണങ്ങൾ ഇനി കുറയും. കാരണം നഷ്ടപരിഹാരം കൊടുക്കാതിരിക്കാൻ.

അല്ലെങ്കിൽ മൂന്നാം തരംഗം അടുത്ത് തന്നെ  അണിയറയിൽ അരങ്ങൊരുക്കുന്നു. അപ്പോൾ നമ്മുടെ ശ്രദ്ധ മാറ്റാനായി മുകളിൽ പറഞ്ഞപോലുള്ള വാർത്തകളും...

കൂടാതെ സർക്കാറുകൾ കടം വാങ്ങി വഴിയാധാരമായി ഇരിക്കുന്നു എന്നാണല്ലോ നമ്മുടെ അറിവ്. അപ്പോൾ ഇത്രയും ഇന്ത്യയിലെ 4 ലക്ഷത്തിലേറെ കഷ്ടപ്പെട്ട് എത്തിച്ച മരണങ്ങൾക്ക്  4 ലക്ഷം വീതം അനുവദിക്കുക  സർക്കാറിന് സാമ്പത്തികസഹായം ചെയ്യുന്നത് 130 കോടി ഇന്ത്യൻജനതയുടെ ജീവന്റെ വില നിശ്ചയിച്ച വാക്‌സിൻ കമ്പനികളുടെസ്പോൺസർഷിപ്പ് ആവാനല്ലേ സാധ്യത???

പ്രിയപ്പെട്ടവരേ കരുതിയിരുന്നോളൂ...

മൂന്നാം തരംഗത്തിലൂടെ കുറേക്കൂടി മരണങ്ങൾ ഇവിടെ സൃഷ്ടിക്കപ്പെടും. വാക്‌സിൻ എടുപ്പിക്കൽ, വീണ്ടും ലോക്ക്ഡൗൺ .... പക്ഷെ നമ്മൾക്ക് ഭക്ഷണം, കരിയർ, കുട്ടികളുടെ പഠനം, സാമ്പത്തികാവസ്ഥ,ആരോഗ്യം.... ബാധിക്കാത്ത മേഖലകൾ ഇപ്പോൾ തന്നെ ഇല്ല. അപ്പോൾ വീണ്ടും ശാസ്ത്രീയ വാദികളുടെ ഈ ക്രൂരത നടപ്പാക്കിയാൽ....

ശരിക്കും സാമൂഹിക ആരോഗ്യം തകരും.

ആളുകൾ വിഷാദത്തിലേക്ക് പോവും.

ബന്ധങ്ങൾ, സമാധാനാന്തരീക്ഷം ഇതൊക്കെ എന്താവും??

ആയുർവേദ മരുന്നുകളെ കുറിച്ചുള്ള തെറ്റിദ്ധാരകൾ

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like