ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന ബോളിവുഡ് ചിത്രം 'ചുപ്'; മോഷൻ പോസ്റ്റർ പുറത്ത്
- Posted on October 11, 2021
- Cinemanews
- By JAIMOL KURIAKOSE
- 220 Views
പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

ദുല്‍ഖര്‍ സല്‍മാന്‍ നായകനാകുന്ന പുതിയ ബോളിവുഡ് ചിത്രത്തിന്റെ ടൈറ്റില്‍ പുറത്തുവിട്ടു. ആര്‍. ബാല്‍കി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ‘ചുപ്’ എന്നാണ്. റിവഞ്ച് ഓഫ് ദ് ആര്‍ട്ടിസ്റ്റ് എന്ന ടാഗ്‌ലൈനോടെയാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്.
പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. എന്നാല്‍ ഇത് ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകന്‍ വ്യക്തമാക്കി. ഗുരു ദത്തിന്റെ ചരമ വാര്‍ഷിക ദിനത്തിലാണ് ടൈറ്റില്‍ പുറത്തുവിട്ടിരിക്കുന്നത്. സൈക്കളോജിക്കല്‍ ത്രില്ലര്‍ ആയി ഒരുക്കുന്ന ചിത്രത്തില്‍ സണ്ണി ഡിയോള്‍, പൂജ ഭട്ട്, ശ്രേയ ധന്വന്തരി എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ബാല്‍കിക്കൊപ്പം രാജ സെന്‍, റിഷി വിര്‍മാനി എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം വിശാല്‍ സിന്‍ഹ. കാര്‍വാന്‍, സോയ ഫാക്ടര്‍ എന്നീ സിനിമകള്‍ക്ക് ശേഷം ദുല്‍ഖര്‍ അഭിനയിക്കുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് 'ചുപ്'.