നോക്കുകൂലി ആവശ്യപ്പെടുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണം; നിർണായക പരാമർശവുമായി ഹൈക്കോടതി
- Posted on November 01, 2021
- News
- By Sabira Muhammed
- 219 Views
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്നുള്ളതിനാലാണെന്നും കോടതി നിരീക്ഷിച്ചു

നോക്കുകൂലി സമ്പ്രദായത്തിനെതിരെ നിർണായക പരാമർശവുമായി കേരളാ ഹൈക്കോടതി. ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണ് നോക്കുകൂലി ആവശ്യപ്പെടുന്നതെന്നും ഇത് ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്നും കോടതി പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കുമെന്നുള്ളതിനാലാണ്. പോലീസ് കര്‍ശന നടപടി നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ സ്വീകരിക്കണമെന്ന് നിരീക്ഷിച്ച കോടതി ഇത്തരം പരാതികളിൽ സ്വീകരിച്ച നടപടികൾ എന്തായെന്നും ചോദിച്ചു. നോക്കുകൂലിക്കെതിരെ ശക്തമായ പ്രചാരണം നടത്തുമെന്നും ഒഴിവാക്കാന്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ തൊഴിലാളി സംഘടനകളുടെ യോഗം വിളിച്ചതായും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.