നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ തുറന്നു
- Posted on November 01, 2021
- News
- By Sabira Muhammed
- 167 Views
വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്നാണ് നിർദ്ദേശം

നീണ്ട 20 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്ത് സ്കൂളുകൾ വീണ്ടും തുറന്നു. ആഘോഷപൂർവ്വം സ്കൂളിലേക്ക് കുട്ടികളെ വരവേറ്റത് എല്ലാവിധ കൊവിഡ് പ്രോട്ടോക്കോളുകളും പാലിച്ചാണ്. തിരുവനന്തപുരം കോട്ടൺഹിൽ സ്കൂളില്‍ രാവിലെ എട്ടരക്ക് നടന്ന സംസ്ഥാനതല പ്രവേശനോത്സവം വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. ഇന്ന് സ്‌കൂളിൽ പത്ത് ലക്ഷത്തിലേറെ കുട്ടികൾ എത്തുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.
വാക്സിനെടുക്കാത്ത 2282 അധ്യാപകരോട് തത്കാലത്തേക്ക് സ്കൂളിലേക്ക് വരരുത് എന്നാണ് നിർദ്ദേശം. ഉച്ചവരെയാകും ആദ്യ രണ്ടാഴ്ച ക്ലാസുകൾ. ഒന്നുമുതൽ ഏഴുവരെ ക്ലാസുകളും, 10, 12 ക്ലാസുകളിലെ വിദ്യാർത്ഥികളും ഇന്ന് സ്‌കൂളിൽ എത്തും. 15 മുതൽ 8, 9, പ്ലസ് വൺ ക്ലാസുകളും തുടങ്ങും. എല്ലാ ദിവസവും റിവ്യൂ മീറ്റിങ് ഉണ്ടാകും. ഏത് പ്രതിസന്ധി വന്നാലും തരണം ചെയ്യാൻ സന്നാഹമുണ്ടെന്നും കുട്ടികളുടെ ആരോഗ്യത്തിനാണ് സർക്കാർ മുൻഗണനല്കുന്നതെന്നും അതിനാൽ രക്ഷിതാക്കള്‍ക്ക് ആശങ്ക വേണ്ടെന്നും വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ഒരു വലിയ ഇടവേളക്ക് ശേഷം സ്കൂളിലെത്തുന്ന കുട്ടികളുടെ മാനസിക ആരോഗ്യം ഉറപ്പ് വരുത്തുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
ദുബായ് എക്സ്പോ കാണാനുള്ള സൗജന്യയാത്ര പരിപാടിക്ക് അശ്മിൽനെ തിരഞ്ഞെടുത്തു