ഒളിംപിക്‌സ് വെങ്കല മെഡല്‍ ജേതാവ് പി ആര്‍ ശ്രീജേഷിന് വി പി എസ് ഗ്രൂപ്പ് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു
- Posted on August 09, 2021
- Sports
- By Sabira Muhammed
- 289 Views
ഉടൻ സംസ്ഥാന സര്‍ക്കാറിന്റെ പാരിതോഷിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും സൂചന

ഇന്ത്യന്‍ ഹോക്കി ടീമിന്റെ ഗോള്‍ കീപ്പര്‍ പി ആര്‍ ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം നൽകി വി പി എസ് ഗ്രൂപ്പ്. വി പി എസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഡോ. ഷംസീര്‍ വയലിനാണ് ഒളിമ്പിക് വെങ്കല മെഡല്‍ നേടിയ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിച്ചത്. വി പി എസ് ഗ്രൂപ്പിന് നന്ദിയെന്നും, പ്രഖ്യാപനം ഏറെ സന്തോഷിപ്പിച്ചു എന്നും ശ്രീജേഷ്.
ഇതേ സമയം ഉടൻ സംസ്ഥാന സര്‍ക്കാറിന്റെ പാരിതോഷിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
സംസ്ഥാനം ശ്രീജേഷിന് അര്‍ഹമായ അംഗീകാരം നല്‍കാത്തതിൽ പ്രതിഷേധിച്ച് ഇന്ത്യന്‍ വോളിബോള്‍ ഇതിഹാസം ടോം ജോസഫ് നേരത്തെ രംഗത്ത് എത്തിയിരുന്നു. 'ശ്രീജേഷ് കൈവരിച്ച നേട്ടം മനസിലാക്കാൻ 'കാര്യം നടത്തുന്നവർക്ക് ' സാധിച്ചിട്ടുണ്ടാവില്ല. കൂടെ നിൽക്കുന്നവർക്കെങ്കിലും അതൊന്ന് പറഞ്ഞ് കൊടുത്തുകൂടെ' എന്ന് അദേഹം ചോദിച്ചു. കേരളത്തിൽ നിന്ന് ഒരു വനിതാ അത്‌ലറ്റ് പോലും ഒളിംപിക്‌സിന് യോഗ്യത നേടിയില്ല എന്നതിനുത്തരം ഈ തിരസ്‌കാരത്തിലുണ്ടെന്നും ടോം ജോസഫ് ഫേസ്‌ബുക്കില്‍ കുറിച്ചു.
ഇന്ന് ടോക്യോയില്‍ നിന്ന് ഡല്‍ഹിയിലെത്തുന്ന ഹോക്കി ടീമിന് ഡല്‍ഹി വിമാനത്താവളത്തില്‍ വൈകിട്ട് 5:15ന് എത്തുന്ന സ്വീകരണം നല്‍കും. സ്വാതന്ത്ര്യ ദിന ചടങ്ങിലും ടീമംഗങ്ങള്‍ക്ക് ഒരുക്കിയ പ്രത്യേക വിരുന്നിലും പങ്കെടുത്ത ശേഷമാവും നാട്ടിലേക്ക് തിരിക്കുക.