ആറ്റ്ലി ചിത്രത്തിൽ ഷാരൂഖ് ഖാനൊപ്പം നയന്‍താര

അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുന്നത് 

ഷാരൂഖ് ഖാനെ നായകനാക്കി ആറ്റ്ലി സംവിധാനം ചെയ്യുന്ന ബോളിവുഡ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂനെയില്‍ ആരംഭിച്ചു. നയന്‍താരയാണ് ചിത്രത്തിലെ നായിക. ചിത്രത്തില്‍ കിംഗ് ഖാന്‍ അവതരിപ്പിക്കുന്നത് ഒരു 'റോ' (റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്) ഉദ്യോഗസ്ഥനെയാണെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

കഥാപാത്രത്തിന് ഒന്നിലധികം അപ്പിയറന്‍സുകള്‍ ഉണ്ടാവുമെന്നും വാര്‍ത്തകള്‍ മുന്നേ വന്നിരുന്നു. എന്നാൽ അച്ഛനും മകനുമായി ഡബിള്‍ റോളിലാണ് ഷാരൂഖ് എത്തുന്നത് എന്നാണ് പുതിയ റിപ്പോർട്ടുകൾ പറയുന്നത്.

സാന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍,പ്രിയാമണി എന്നിവര്‍ ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 2018 ക്രിസ്‍മസിന് പ്രദര്‍ശനത്തിനെത്തിയ 'സീറോ'യ്ക്കു ശേഷം സിനിമയില്‍ നിന്ന് അവധിയെടുത്തിരിക്കുകയായിരുന്നു ഷാരൂഖ് ഖാന്‍. സിദ്ധാര്‍ഥ് ആനന്ദിന്‍റെ 'പത്താന്‍' ആണ് അദ്ദേഹത്തിന് പൂര്‍ത്തിയാക്കാനുള്ള ചിത്രം. അതേസമയം തമിഴ് ക്രൈം ത്രില്ലര്‍ ചിത്രം 'നെട്രിക്കണ്‍' ആണ് നയന്‍താരയുടേതായി അവസാനം റിലീസ് ചെയ്യപ്പെട്ട ചിത്രം.

പരമേശ്വരകൈമൾ

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like