ടോക്കിയോയിലെ നേട്ടം ;ആശംസകൾ അറിയിച്ച് വിരാട് കോലി
- Posted on August 10, 2021
- Sports
- By Abhinand Babu
- 243 Views
രാജ്യത്തിനായി മികച്ച പ്രകടനം കാഴ്‌ചവെച്ച അത്‌ലറ്റുകളെ ഓര്‍ത്ത് അഭിമാനിക്കുന്നു

ഒളിംപിക്‌സ് ചരിത്രത്തിലെ റെക്കോര്‍ഡ് മെഡല്‍ നേട്ടം ടോക്കിയോയില്‍ സ്വന്തമാക്കിയ ഇന്ത്യന്‍ ടീമിന് ആശംസകൾ അറിയിച്ച് വിരാട് കോലി. രാജ്യത്തിനായി മികച്ച പ്രകടനം കാഴ്‌ചവെച്ച അത്‌ലറ്റുകളെ ഓര്‍ത്ത് അഭിമാനിക്കുന്നു എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍റെ വാക്കുകള്‍.
'ഒളിംപിക്‌സില്‍ പങ്കെടുത്ത എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍, ജയപരാജയങ്ങള്‍ കായികയിനങ്ങളുടെ ഭാഗമാണ്. എന്നാല്‍ രാജ്യത്തിനായി ഏറ്റവും മികച്ച പ്രകടനം നല്‍കി എന്നതാണ് പ്രധാനം. ഏറെ അഭിമാനമുണ്ടെന്നും മുന്നോട്ടുള്ള യാത്രയ്‌ക്ക് എല്ലാ ആശംസകളും നേരുന്നു എന്നും' കോലി ട്വീറ്റ് ചെയ്‌തു.