മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

  • Posted on March 19, 2023
  • News
  • By Fazna
  • 98 Views

തിരുവനന്തപുരം : തിരഞ്ഞെടുപ്പില്ലാതെ ഐകകണ്‌ഠേനയാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്. മുസ്‌ലിംലീഗ് സംസ്ഥാന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കോഴിക്കോട് ലീഗ് ഹൗസിലെ സി.എച്ച് ഓഡിറ്റോറിയത്തിൽ ചേർന്ന സംസ്ഥാന കൗൺസിൽ യോഗമാണ് ഭാരവാഹികളെ തെരഞ്ഞെടുത്തത് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ (പ്രസിഡണ്ട്), വി. കെ ഇബ്രാഹിംകുഞ്ഞ്, എം. സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, സി. എ. എം. എ കരീം, സി.എച്ച് റഷീദ്, ടി. എം സലീം, സി. പി ബാവ ഹാജി, ഉമ്മർ പാണ്ടികശാല, പൊട്ടൻകണ്ടി അബ്ദുള്ള, സി.പി സൈതലവി (വൈസ് പ്രസിഡണ്ടുമാർ), അഡ്വ. പി. എം. എ സലാം (ജനറൽ സെക്രട്ടറി), പ്രൊഫ. ആബിദ് ഹുസൈൻ തങ്ങൾ, അബ്ദുറഹിമാൻ രണ്ടത്താണി, അഡ്വ.എൻ ഷംസുദ്ദീൻ, കെ.എം ഷാജി, സി.പി ചെറിയ മുഹമ്മദ്, സി. മമ്മൂട്ടി, പി.എം സാദിഖലി, പാറക്കൽ അബ്ദുള്ള, യു.സി രാമൻ, അഡ്വ. മുഹമ്മദ് ഷാ, ഷാഫി ചാലിയം (സെക്രട്ടറിമാർ), സി.ടി അഹമ്മദലി (ട്രഷറർ) എന്നിവരാണ് ഭാരവാഹികൾ. സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, പി.കെ കുഞ്ഞാലിക്കുട്ടി, ഇ.ടി മുഹമ്മദ് ബഷീർ, പി.വി അബ്ദുൽവഹാബ്, ഡോ. അബ്ദുസ്സമദ് സമദാനി, കെ.പി.എ മജീദ്, വി.കെ ഇബ്രാഹിംകുഞ്ഞ്, എം.കെ മുനീർ, മുനവ്വറലി ശിഹാബ് തങ്ങൾ, പി.കെ.കെ ബാവ, കുട്ടി അഹമ്മദ്കുട്ടി, പി.കെ അബ്ദുറബ്ബ്, ടി.എ അഹമ്മദ് കബീർ, കെ.ഇ അബ്ദുറഹിമാൻ, എൻ.എ നെല്ലിക്കുന്ന്, പി.കെ ബഷീർ, മഞ്ഞളാംകുഴി അലി, പി. ഉബൈദുള്ള, അഡ്വ. എം. ഉമ്മർ, സി. ശ്യാംസുന്ദർ, പി.എം.എ സലാം, ആബിദ് ഹുസൈൻ തങ്ങൾ, എം.സി മായിൻ ഹാജി, അബ്ദുറഹിമാൻ കല്ലായി, അബ്ദുറഹിമാൻ രണ്ടത്താണി, എൻ. ഷംസുദ്ദീൻ, കെ.എം ഷാജി, സി.എച്ച് റഷീദ്, ടി.എം സലീം, സി.പി ചെറിയ മുഹമ്മദ്,  എം.സി വടകര എന്നിവർ സെക്രട്ടേറിയറ്റ് അംഗങ്ങളാണ്. അഹമ്മദ് കുട്ടി ഉണ്ണിക്കുളം, അഡ്വ.റഹ്‌മത്തുളള, സുഹറ മമ്പാട്, അഡ്വ. പി. കുൽസു, അഡ്വ നൂർബീന റഷീദ് എന്നിവരെ സ്ഥിരം ക്ഷണിതാക്കളായും തെരഞ്ഞെടുത്തു.

സ്വന്തം ലേഖകൻ .

Author
Citizen Journalist

Fazna

No description...

You May Also Like