യൂറോപ്പ്യൻ ക്രിക്കറ്റിൽ ചരിത്ര നേട്ടവുമായി വയനാട് സ്വദേശി.
- Posted on May 20, 2026
- News
- By Goutham prakash
- 101 Views
വയനാട്, ബത്തേരി സ്വദേശിയായ മുഹമ്മദ് റോഷനെ (26) യൂറോപ്യൻ രാജ്യമായ ജിബ്രാൾട്ടാറിന്റെ ദേശീയ ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുത്തു .
ജിബ്രാൾട്ടറിൽ പി. ഡബ്ലിയു.സി (പ്രൈസ് വാട്ടർ ഹൗസ് കൂപേഴ്സ് ) കമ്പനിയിൽ ചാർട്ടേഡ് അക്കൗണ്ടന്റും, ഓഡിറ്ററുമായി റോഷൻ ജോലി ചെയുന്നു .
ജോലിത്തിരക്കുകൾക്കിടയിലും ക്രിക്കറ്റിനെ നെഞ്ചിലേറ്റിയ റോഷൻ, ഒരു ഫാസ്റ്റ് ബൗളർ ആയാണ് ജിബ്രാൾട്ടാർ ദേശീയ ടീമിൽ ഇടംപിടിച്ചിരിക്കുന്നത്.
വരാനിരിക്കുന്ന ഐ സി സി ടി 20 ലോകകപ്പ് ക്വാളിഫയർ മത്സരങ്ങളിൽ ജിബ്രാൾട്ടാറിന് വേണ്ടി പന്തെറിയാൻ ഒരുങ്ങുകയാണ് റോഷൻ.
പ്രൊഫഷണൽ കരിയറിലും, ക്രിക്കറ്റിലും ഒരുപോലെ തിളങ്ങുന്ന റോഷന് ഡെന്മാർക്കിൽ വെച്ച് നടക്കുന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ വിക്കറ്റുകൾ വാരിക്കൂട്ടാൻ സാധിക്കുമെന്ന് വിദേശ മലയാളികൾ ഒന്നടക്കം പ്രതീക്ഷിക്കുന്നു.
വയനാട്ടിലെ ആദ്യകാല വില്ലേജോഫീസറുമ്മാ രിലൊരാളായ ബത്തേരി പാട്ടുകുടിയിൽ ജെ.ഡി.ടി മുഹമ്മദി ന്റെ പേരക്കുട്ടിയും,പി.കെ ഇസ്മായിലിന്റെയും,
( മാനേജർ അദാനി കമ്പനി ഡൽഹി ). ഷംലയുടെയും മകനുമാണ് റോഷൻ.
സഹോദരൻ : ഡാനീഷ് ഇസ്മായിൽ (ദുബായ് ).
ക്രിക്കറ്റ് ലോകത്ത് റോഷൻ കൂടുതൽ ഉയരങ്ങൾ കീഴടകന്നതിൽ ഇന്ത്യ ക്കാർക്ക് അഭിമാനിക്കാം.
