ചരിത്രത്തിൽ ചമ്മന്തിക്കുമുണ്ടൊരു കഥ!!!
- Posted on June 10, 2021
- Kitchen
- By Sabira Muhammed
- 738 Views
ഇന്ത്യയില്‍ ആണ് ചമ്മന്തിയുടെ ഉത്ഭവം എന്ന് കരുത്തപ്പെടുന്നുണ്ടെങ്കിലും ഇതിലും വളരെ മുൻപ് മാംസം ചേർത്ത ചമ്മന്തികൾ പാശ്ചാത്യ രാജ്യങ്ങളിൽ പ്രചാരത്തിലുണ്ടായിരുന്നു.
ചരിത്രകാരൻമാരുടെ അഭിപ്രായത്തിൽ ദക്ഷിണേഷ്യൻ രാജ്യങ്ങളിലാണു ചമ്മന്തിയുടെ ജനനം. എന്നാൽ സിന്ധുനദീതട സംസ്കാരത്തിലാണ് ചമ്മന്തി ജനിച്ചത് എന്നും പറയപ്പെടുന്നു.
സിന്ധുനദീതട സംസ്‌കാരത്തിന്റെ തെളിവുകളായി ഖനനത്തിൽ ലഭിച്ച വീട്ടുപകരണങ്ങളിൽ അരകല്ലുമുണ്ടായിരുന്നു എന്നതാണ് ഇതിന് കാരണം. ലോകത്തെവിടെയും സിന്ധുനദീതട സംസ്‌കാരത്തിനു മുമ്പ് അരകല്ലോ ആട്ടുകല്ലോ ഉപയോഗിച്ചതിന് തെളിവില്ല.
ബിസി 500നോടടുത്താണ് ചമ്മന്തി ജനിച്ചതെന്ന മറ്റൊരു വാദവും നിലവിലുണ്ട്. അമേരിക്കയിലും ആഫ്രിക്കയിലുമൊക്കെ ചമ്മന്തിയെ എത്തിച്ചത് 1516 നൂറ്റാണ്ടുകളിലെ കോളനിവൽക്കരണമാണ്.
17ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലേക്ക് ആഡംബര ഭക്ഷണ പദാർഥമെന്ന നിലയിൽ ചട്‌ണി കയറ്റി അയച്ചിരുന്നതായി രേഖകളുണ്ട്. ചട്‌ണി എന്ന ഇംഗ്ലീഷ് വാക്ക് അന്ന് സമൂഹത്തിലെ താഴെത്തട്ടിലുള്ളവരാണ് ഉപയോഗിച്ചിരുന്നത്. ഉയർന്ന വിഭാഗത്തിൽപ്പെട്ടവർ ചമ്മന്തിയെ മാംഗോയ്‌ഡ് വെജിറ്റബിൾസ് എന്നാണത്രേ വിളിച്ചിരുന്നത്.
'സംബന്ധി' എന്ന സംസ്കൃത വക്കിൽ നിന്നാണ് മലയാളത്തിലെ 'സമ്മന്തി' അഥവാ 'ചമ്മന്തി' ഉണ്ടായത് എന്നു പറയപ്പെടുന്നു. സംബന്ധി എന്നാൽ ബന്ധപ്പെട്ടത് അല്ലെങ്കിൽ പരസ്പരംചേർന്നത് എന്നാണ് അർത്ഥം. ചേർത്തരയ്ക്കുന്നതിനാലോ ചേർത്തു പൊടിക്കുന്നതിനാലോ ആകാം "സംബന്ധി" എന്ന പേര് വന്നത്. നമ്മള്‍ മലയാളികള്‍ "സംബന്ധി"യെ "ചമ്മന്തി " ആക്കിമാറ്റി.