ഒരു രോഗത്തിനെ ചികിത്സിക്കാൻ വാക്സിൻ എങ്ങനെ പരിഹാരമാവും??

ഒരു രോഗത്തിനെ ചികിത്സിക്കാൻ വാക്സിൻ എങ്ങനെ പരിഹാരമാവും എന്നതിനെ കുറിച്ച് ഡോക്ടർ ദീപ്തി സാതിക് എഴുതുന്നു ...

വാക്സിനുകളുടെ  പാർശ്വഫലങ്ങളെ കുറിച്ച് പറയുന്നവരെല്ലാം വാക്സിൻ വിരുദ്ധർ എന്ന പേരിൽ പ്രചാരണം നടത്താൻ ഇവിടെ ശാസ്ത്രീയ വാദികൾ ഒരു വിഭാഗം വളരെ ആവേശപൂർവ്വം പ്രവർത്തിക്കുന്നുണ്ട്. ഒരു രോഗത്തിനെ ചികിത്സിക്കാൻ വാക്സിൻ എങ്ങനെ പരിഹാരമാവും? 

നിങ്ങൾക്കെല്ലാം ഓർമ്മയുണ്ടല്ലോ -- അലോപ്പതി ഡോക്ടർമാർ കൊറോണ കാലത്തിന്റെ തുടക്കത്തിൽ നമ്മളോട് പറഞ്ഞ കാര്യം. മാറ്റാൻ ആർക്കും മരുന്നില്ല എന്ന്‌. സർക്കാർ പ്രതിരോധത്തിന് ഇതര ശാസ്ത്ര അറിവുകൾ ഉപയോഗിക്കാം എന്നും. അപ്പോൾ അലോപ്പതി പറഞ്ഞത് പ്രതിരോധത്തിന് വേറെ ശാസ്ത്രങ്ങൾ പറ്റില്ല എന്ന്‌.ചികിത്സിക്കാൻ ആദ്യമേ തന്നെ ആർക്കും പറ്റില്ലായിരുന്നല്ലോ !!! എല്ലാം അശാസ്ത്രീയം എന്ന്‌ അവർ വളരെ ശാസ്ത്രീയമായാണ് പറയുന്നതെന്ന് അവർ ഉറക്കെ വിളിച്ചുപറഞ്ഞുകൊണ്ടിരുന്നല്ലോ !!!!!

അപ്പോഴേക്കും വാക്സിൻ  നിർമ്മാതാക്കൾ  ജോലി അവസാനിപ്പിച്ചിരുന്നു. അതായത് വാക്സിൻ വിപണിയിലേക്ക്   എത്തിക്കാൻ തക്കവണ്ണം. !!! 

എന്തെല്ലാം നാടകങ്ങൾ അരങ്ങേറുന്നതിനു നമ്മൾ സാക്ഷികളായി - പുറംലോകം ഇന്നുവരെ അറിഞ്ഞിട്ടില്ല വാക്‌സിൻ ഇറങ്ങുന്നതും ആൾക്കാർക്ക് എന്തെങ്കിലും സംഭവിക്കുന്നതും. പക്ഷെ നിരോധിക്കുന്നതിൽ  ചിലതെങ്കിലും നമ്മൾ അറിയാറുണ്ട്. അപ്പോഴേക്കും നമ്മളിൽ  ഭൂരിപക്ഷം ജനതയും അത് ഉപയോഗിച്ചിട്ടുണ്ടാവും. അതിന്റെ  മാരകഫലങ്ങൾ അനുഭവിച്ചിട്ടുമുണ്ടാവും. അപ്പോൾ ഈ അണിയറ പ്രവർത്തനങ്ങൾ എന്ന്‌ തുടങ്ങിയിട്ടുണ്ടാവും !!!! 

റിപ്പോർട്ടർ ചാനലിൽ #നികേഷ്കുമാർ 6 പേരുമായി  ഓൺലൈനിൽ  വാസിക്സിനെ കുറിച്ച് ചർച്ച നടത്തുന്നത് കാണാൻ ഇടയായി. വാക്‌സിനെ കുറിച്ച് കുപ്രചാരണങ്ങൾ നടത്തുന്ന വാക്‌സിൻ വിരുദ്ധർ  എന്നാണ് പദപ്രയോഗം. 

ഒരു മൈക്രോബയോളജിസ്റ്റിന്റെ  വിശദീകരണം ഇങ്ങനെപോകുന്നു. അദ്ദേഹത്തിന്റെ വീട്ടിൽ ഭാര്യയും കുട്ടിയും വാക്‌സിൻ എടുത്ത് ഒരു പ്രശ്നവും ഉണ്ടായില്ല ത്രേ. രണ്ട് ദിവസം ഒരു മയക്കം മാത്രേ ഉണ്ടായിരുന്നുള്ളു പോലും. പിന്നെ ശവശരീരം സൂക്ഷിക്കുന്ന ഫോർമാലിൻ വാക്‌സിനിലെ  പ്രെസെർവേറ്റീവായി ഉപയോഗിക്കുന്നു എന്ന്‌ കുറേപേർക്കു  തെറ്റിദ്ധാരണയുണ്ടത്രേ !! 

യഥാർത്ഥത്തിൽ ആ ഫോർമാലിൻ  അല്ല വാക്‌സിനിൽ ഉപയോഗിക്കുന്നത് എന്നാണ് വിശദീകരണം. അലോപ്പതിക്കാരോട് ഒരു ചോദ്യമുണ്ട് അപ്പോൾ. മൈക്രോബയോളജിസ്റ്റിന് വേറെ ഫോർമാലിൻ  അലോപ്പതിക്കാരന് വേറെ ഫോർമാലിൻ, ശവശരീരം സൂക്ഷിക്കുന്നത് വേറെ ഫോർമാലിൻ ഇതാണോ അതിന്റെ ശാസ്ത്രീയ വിശദീകരണം.  

പ്രിയപ്പെട്ടവരെ നിങ്ങൾ ഒന്ന് ചെയ്യുന്നത് നന്നായിരിക്കും. മാരകമായ വാക്‌സിൻ എടുക്കൽ കഴിഞ്ഞ് ഓരോരുത്തരും ഒരു തലച്ചോറിന്റെ എം ആർ ഐ സ്കാൻ എടുക്കേണ്ടതാണ്. സുപ്രധാന ഡാറ്റകൾ  മുഴുവൻ ചെക്ക് ചെയ്യേണ്ടത് ആവശ്യമാണ്.ആരോഗ്യം എന്തെന്ന് അറിയാത്തവരാണ് ഈ രാഷ്ട്രീയക്കാർ. അതുകൊണ്ട് പണം കീശയിൽ  വീഴുന്ന ഏത് പ്രവർത്തിയും അവർ ചെയ്യും. അതിൽ ഈ നാടിന് എന്ത് സംഭവിച്ചാലും. ഏത് രാഷ്ട്രീയ പാർട്ടി അന്ധർക്കും നല്ലതും ശരിയും കാണാൻ കാഴ്ചയില്ല. അവർക്ക് നേതാക്കന്മാർ എന്ത് ചെയ്താലും അത് ശരിയെന്നു പറയാനും അതിനെ ന്യായീകരിക്കാൻ വേണ്ടുന്ന കാര്യങ്ങൾ നമുക്ക് മുന്നിൽ നിരത്തി തെളിയിക്കാനും കഴിയും . അതാണവരുടെ രീതി. 

ഒരു വൈദ്യന് എങ്ങനെയാണ് മോഡി അനുകൂലി , പിണറായി അനുകൂലി  കോൺഗ്രസ്‌ അനുഭാവി  എന്നൊക്കെ പറഞ്ഞ് രോഗികളെ ഭേദമാക്കാൻ കഴിയുക. അതിന് ആരോഗ്യത്തെക്കുറിച്ചുള്ള   ഒരു അറിവല്ലേ  വേണ്ടത് ??? !!! 

എന്തായാലും ശാസ്ത്രീയ വാദികൾ വാദിച്ചു വാദിച്ചു എല്ലാവരെക്കൊണ്ടും വാക്‌സിൻ എടുപ്പിച്ചു തുടങ്ങി. ഇപ്പോഴും വാദം വാക്‌സിന്  ഒരു പാർശ്വഫലവും  ഇല്ല എന്നാണ്. വന്ധ്യതയും, കാൻസർ, പാർക്കിൻസൺസ് രോഗം തുടങ്ങിയ മാരകമായ അസുഖങ്ങൾ ഒരു വർഷത്തിനുള്ളിൽ വാക്‌സിൻ എടുത്തവർക്കൊക്കെ വന്നിട്ടുണ്ടെങ്കിൽ  അതും ശാസ്ത്രീയമായി ഇതുകൊണ്ടല്ല എന്ന്‌  വാദിച്ചു ജയിക്കാനറിയുന്നവരാണ് ഈക്കൂട്ടർ എന്ന്‌ എനിക്ക് നന്നായറിയാം. 

പ്രധാനമന്ത്രി ,മുഖ്യമന്ത്രി, പിന്നെ പ്രതിപക്ഷ -ഭരണപക്ഷ രാഷ്ട്രീയക്കാർ  ഒക്കെ കൂടി ചേർന്ന് എല്ലാം സംഭവബഹുലമാക്കുന്നവരോട്  ഒന്ന് മാത്രേ പറയാനുള്ളൂ. രാഷ്ട്രീയ കുതന്ത്രങ്ങൾ നല്ല വശമുണ്ടാവും നിങ്ങൾക്കൊക്കെ. പക്ഷെ അതുപോരാ ആരോഗ്യം നടപ്പാക്കാൻ.അപ്പോൾ കൗശലക്കാരായ കുറച്ചുപേരെ ചുറ്റിനും അണിനിരത്തി ആരോഗ്യാവബോധം വളർത്തിയാൽ ശ്രീ അഷീൽ ചെയ്യുന്നതുപോലെ ഉണ്ടാവും.   

#ഡോക്ടർ അഷീൽന് അറിയില്ല എന്താണ്‌ എന്നും ഇദ്ദേഹം  ജനങ്ങളോട് പറഞ്ഞുകൊണ്ടിരിക്കുന്നതെന്ന്. ഇവരുടെ ഒക്കെക്കൂടി തെറ്റായ കാഴ്ചപ്പാടിന്റെയും പിന്നാമ്പുറ കോടികൾ മറിയുന്ന,മറയ്ക്കുന്ന, കൈമാറുന്ന ബിസിനസ്സിനെ അടിസ്ഥാനമാക്കിയല്ല വ്യക്ത്യാധിഷ്ഠിത - സമൂഹ ആരോഗ്യവും രാജ്യത്തിന്റെ ആരോഗ്യനയങ്ങളും നിലനിൽക്കേണ്ടതും മുന്നോട്ടുപോവേണ്ടതും. ഇതിന്റെയൊക്കെ  പരിണതഫലം വളരെ ഭീകരമായിരിക്കും എന്ന്‌ പിന്നെയും ഓർമിപ്പിക്കുന്നു.

ആഹാരത്തെക്കുറിച്ച്‌ ഭാഗം-7

Author
Ayurveda Doctor

Dr. Deepthi

Satwik Ayurvedic Solution's ത്രിശൂരിൽ നിന്നുള്ള എൻ മലയാളത്തിന്റെ സിറ്റിസൺ ജേർണേലിസ്റ്റ് സംഭാവക.

You May Also Like