ബംഗളൂരുവിലെ റിങ് റോഡിന് അന്തരിച്ച കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ പേര് നൽകും

കന്നഡ സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ പുനീത് പവര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്

ന്തരിച്ച കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ പേര് ബംഗളൂരുവിലെ റോഡിന് നല്‍കുമെന്ന് ബൃഹത് ബംഗളൂരു മഹാനഗര പലികെ അറിയിച്ചു. മൈസൂരു റോഡിലെ നായണ്ടഹള്ളി ജംഗ്ഷന്‍ മുതല്‍ ബന്നാര്‍ഘട്ട റോഡിലെ വേഗ സിറ്റി മാള്‍ വരെയുള്ള റിങ് റോഡിനാണ് ‘ശ്രീ പുനീത് രാജ്കുമാര്‍ റോഡ്’ എന്ന് പേര് നല്‍കുന്നതെന്ന് ബംഗളൂരു മഹാനഗര പലികെ പ്രസ്താവനയിലൂടെ അറിയിച്ചു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം കൈക്കൊണ്ടത് 2021 ഡിസംബറില്‍ നടന്ന യോഗത്തിലാണ്.

ഡിസംബര്‍ 29, 31 തീയതികളില്‍ നിര്‍ദ്ദേശങ്ങള്‍ ക്ഷണിച്ചുകൊണ്ട് ഒരു പത്രക്കുറിപ്പ് പുറത്തിറക്കിയിരുന്നു. ഈ കാലയളവില്‍, റോഡിന് ‘ശ്രീ പുനീത് രാജ്കുമാര്‍ റോഡ്’ എന്ന് പേരിടുന്നതിനെ പിന്തുണച്ച് എട്ട് സംഘടനകളിലെ അംഗങ്ങള്‍ എട്ട് പ്രദേശങ്ങളിലെ താമസക്കാരില്‍ നിന്ന് 700ലധികം ഒപ്പുകള്‍ ശേഖരിച്ചിരുന്നു.

ഇതിഹാസ കന്നഡ നടന്‍ ഡോ രാജ്കുമാറിന്റെ ഇളയ മകന്‍ കൂടിയായ പുനീത് രാജ്കുമാര്‍, 46ാം വയസ്സിലാണ് ഹൃദയാഘാതത്തെ തുടര്‍ന്ന് അന്തരിച്ചത്. കന്നഡ സിനിമാ വ്യവസായത്തിലെ ഏറ്റവും വലിയ താരങ്ങളിലൊരാളായ പുനീത് പവര്‍ സ്റ്റാര്‍ എന്നാണ് അറിയപ്പെട്ടിരുന്നത്. രണ്ട് മക്കളാണ് അദ്ദേഹത്തിനുള്ളത്.

2002ല്‍ പുറത്തിറങ്ങിയ അപ്പു എന്ന ചിത്രത്തിലാണ് പുനീത് ആദ്യമായി പ്രധാന കഥാപാത്രമായി അഭിനയിക്കുന്നത്.  കന്നഡ സിനിമയിലെ ഏറ്റവും ജനപ്രീതിയുള്ള താരവും ഏറ്റവും പ്രതിഫലം വാങ്ങുന്നയാളുമായിരുന്നു പുനീത്. 2021 ഒക്ടോബര്‍ 29ന് ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹം അന്തരിച്ചത്.

ജനപ്രതിനിധികളും സ്‌കൂള്‍ തല ചടങ്ങുകളില്‍ പങ്കെടുക്കും

Author
Sub-Editor

NAYANA VINEETH

No description...

You May Also Like