സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ ചെയ്താൽ ബിരുദം നഷ്ട്ടമാകും; കാലിക്കറ്റ് സര്‍വ്വകലാശാല

ഭാവിയില്‍ സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ച് നല്‍കുമെന്നും, സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും വിദ്യാര്‍ത്ഥിയും രക്ഷിതാവും എഴുതി നല്‍കണം

കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നിര്‍ബന്ധമാക്കി. സംസ്ഥാനത്ത് സ്ത്രീധന മരണം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് നടപടി. വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും സ്ത്രീധന വിരുദ്ധ സത്യവാങ്മൂലം നല്‍കണം. ചാന്‍സലര്‍ ആയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശ പ്രകാരമാണ് പുതിയ ഉത്തരവ്. 

ഭാവിയില്‍ സ്ത്രീധനം വാങ്ങിയാല്‍ ബിരുദം തിരിച്ച് നല്‍കുമെന്നും, സ്ത്രീധനം വാങ്ങുകയോ കൊടുക്കുകയോ പ്രേരിപ്പിക്കുകയോ ചെയ്യുകയില്ലെന്നും വിദ്യാര്‍ത്ഥിയും രക്ഷിതാവും എഴുതി നല്‍കണം.

സര്‍വ്വകലാശാലയില്‍ ബിരുദ പ്രവേശത്തിനുള്ള ഒന്നും രണ്ടും ഘട്ട അലോട്ട്‌മെന്റുകളെ തുടര്‍ന്ന് പ്രവേശന നടപടി തുടങ്ങിയ ശേഷമാണ് സര്‍ക്കാരില്‍ നിന്നും അറിയിപ്പ് ലഭിക്കുന്നത്. നിലവില്‍ പ്രവേശനം നേടിയവരില്‍ നിന്നും സത്യവാങ്മൂലം സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.

സ്ത്രീകളുടെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലിക്ക് മാത്രം വനിതാജീവനക്കാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like