സ്ത്രീകളുടെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലിക്ക് മാത്രം വനിതാജീവനക്കാർ; പുതിയ നിയമം നടപ്പിലാക്കി താലിബാൻ

സ്ത്രീകളെ പഠിക്കാനോ ജോലി ചെയ്യാനോ 1990 -കളിലെ താലിബാന്‍ ഭരണകാലത്തും അനുവദിച്ചിരുന്നില്ല

വനിതാ മുനിസിപ്പൽ ജീവനക്കാരോട് വീട്ടിൽ തന്നെ തുടരാൻ ആജ്ഞാപിച്ച് കാബൂളിലെ പുതിയ താലിബാൻ മേയർ. സ്ത്രീകൾ തൽക്കാലം ജോലി ചെയ്യുന്നത് തടയുകയെന്നത് പ്രധാനമാണ് എന്ന് താലിബാൻ മനസിലാക്കിയെന്നാണ് ഹംദുള്ള നൊമാനി പറഞ്ഞത്. സ്ത്രീകളുടെ ജോലി പുരുഷന് ചെയ്യാന്‍ കഴിയുന്നിടത്തോളം അവര്‍ വീട്ടില്‍ തന്നെയിരിക്കട്ടെ എന്നാണ് താലിബാന്‍റെ നിലപാട്. 

കാബൂള്‍ മേയര്‍ പറയുന്നതനുസരിച്ച് മുനിസിപ്പാലിറ്റിയിലെ 3000 ജീവനക്കാരും സ്ത്രീകളാണ്. ഇതിൽ സ്ത്രീകളുടെ ടോയ്‌ലറ്റ് വൃത്തിയാക്കുന്ന ജോലിക്ക് മാത്രം സ്ത്രീകളെ അനുവദിക്കും. ബാക്കി ജോലികളെല്ലാം പുരുഷന്മാര്‍ തന്നെ ചെയ്യും. ആ സ്ഥാനത്തുണ്ടായിരുന്ന സ്ത്രീകള്‍ വീട്ടിലിരുന്നാല്‍ മതി.

ഞായറാഴ്ച, വനിതാ കാര്യ മന്ത്രാലയത്തിന് പുറത്ത് സ്ത്രീകൾ പ്രതിഷേധങ്ങളും, തങ്ങളുടെ അവകാശങ്ങൾ ആവശ്യപ്പെട്ട്  പത്രസമ്മേളനം നടത്തുകയും ചെയ്തു. മന്ത്രാലയത്തിൽ പ്രതിഷേധിച്ചവരിൽ ഒരാൾ പറഞ്ഞു "ഈ മന്ത്രാലയം നീക്കം ചെയ്യണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നില്ല. സ്ത്രീകളെ നീക്കം ചെയ്യുക എന്നതിനർത്ഥം മനുഷ്യരെ നീക്കം ചെയ്യുക എന്നാണ്."

രാജ്യത്ത് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഏറ്റവും പുതിയ വിലക്കാണ് ഇത്. സ്ത്രീകളെ പഠിക്കാനോ ജോലി ചെയ്യാനോ 1990 -കളിലെ താലിബാന്‍ ഭരണകാലത്തും അനുവദിച്ചിരുന്നില്ല. ഇസ്ലാമിക നിയമപ്രകാരമുള്ള സ്ത്രീകളുടെ സ്വാതന്ത്ര്യം സംരക്ഷിക്കും എന്നായിരുന്നു താലിബാന്‍ ഭരണത്തില്‍ കയറുമ്പോള്‍ പറഞ്ഞിരുന്നത്.

ശബരിമല വിമാനത്താവളം; പ്രതിരോധ അനുമതി നല്കാൻ കഴില്ലെന്ന് കേന്ദ്രസർക്കാർ

Author
Sub-Editor

Sabira Muhammed

No description...

You May Also Like