കേരളത്തിലെ ആദ്യത്തെ ട്രയാത്ത്‌ലോൺ അക്കാദമി ഉദ്‌ഘാടനം പ്രശസ്ത സംവിധായകൻ സിദീഖ് നിർവഹിച്ചു
- Posted on November 25, 2021
- Sports
- By Sabira Muhammed
- 451 Views
കായിക രംഗത്തെ കേരളത്തിന്റെ പുതിയ മുഖമായിരിക്കും ഈ പരിശീലന കേന്ദ്രം
വടുതല ഡോൺ ബോസ്കോ അക്വാട്ടിക് കോംപ്ലക്സിൽ ട്രയാത്ത്‌ലോൺ അസോസിയേഷന് കീഴിൽ കേരളത്തിലെ ആദ്യ ട്രയാത്ത്‌ലോൺ അക്കാദമി ആരംഭിച്ചു. അന്താരാഷ്ട്ര നിലവാരത്തിലുള്ള ഈ അക്കാദമിയിൽ ഏറ്റവും മികച്ച രീതിയിലുള്ള പരിശീലനം ലഭ്യമാകും. അതുകൊണ്ട് തന്നെ കായിക രംഗത്തെ കേരളത്തിന്റെ പുതിയ മുഖമായിരിക്കും ഈ പരിശീലന കേന്ദ്രം.
പ്രശസ്ത സിനിമാ സംവിധായകൻ സിദീഖ് അക്കാദമിയുടെ ഉദ്ഘടനം നിർവഹിച്ചു. കേരളാ ട്രയാത്ത്‌ലോൺ അസോസിയേഷൻ വൈസ്പ്രസിഡന്റ് അനീഷ് കൃഷ്ണ, ട്രൈത്ത്ലോൺ അസ്സോസിയേഷൻ ട്രഷറർ അഡ്വ. ഇ .എം. സുനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു. ചടങ്ങിൽ എറണാകുളം ട്രൈത്ത്ലോൺ അസോസിയേഷൻ അംഗങ്ങളായ രമ്യാ വിഷ്ണു, ശിവദാസൻ, ഗ്രീനക്സ് ഗ്രൂപ്പ് പ്രതിനിധികളായി സ്റ്റാൻലി, സരിത എന്നിവരും പങ്കെടുത്തു.
യൂത്ത് സെന്റർ ഡയറക്ടർ ഫാദർ ബെന്നി തോമസ്, യൂത്ത് സെന്റർ സ്‌പോർട് സെക്രട്ടറി പവിൻ കുമാർ, ഡയറക്ടർ ഫാദർ ഷിബു ഡേവിസ്, ഡോൺ ബോസ്കോ പ്രിൻസിപ്പാൾ ഫാദർ വർഗീസ് ഇടത്തിച്ചിറ, യൂത്ത് സെന്റർ ജനറൽ സെക്രട്ടറി സാന്റി എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി. സ്വിമ്മിങ് ചീഫ് കോച്ച് ജെൻസിയായിരിക്കും അക്കാദമിയിൽ പരിശീലനത്തിന് നേതൃത്വം നൽകുക.
ഒരു നിശ്ചിത ദൂരം പൂർത്തിയാക്കുക എന്നതാണ് ട്രയാത്ത്‌ലോണിന്റെ ലക്ഷ്യം നീന്തൽ, സൈക്ലിംഗ് കൂടാതെ ഓട്ടവും ചുരുങ്ങിയ സമയത്തിനുള്ളിൽ പൂർത്തിയാക്കണം. ഇതിനായി മാസങ്ങളുടെ തയ്യാറെടുപ്പ് ആവശ്യമാണ്. തുടർച്ചയായ പരിശീലനത്തിലൂടെ മിക്ക കായികതാരങ്ങളുടെയും ക്ഷമയും ശ്രദ്ധയും വർധിക്കും. അതുകൊണ്ട് തന്നെയാണ് ട്രയാത്ത്‌ലോൺ മികച്ച ഒരു കായിക വിനോദമായി മാറുന്നതും.
ചരിത്രത്തിൽ ആദ്യമായി മിസ്സ് കേരള മത്സരത്തിൽ ഇടം നേടി ആദിവാസി പെൺകുട്ടി