പങ്കാളികളെ കൈമാറൽ സംഘം നയിച്ചത് അറപ്പുളവാക്കുന്ന ലൈംഗീക വേഴ്ചയെന്ന് വെളിപ്പെടുത്തൽ

പരാതിക്കാരി ഒമ്പത് പേരുടെ ക്രൂര പീഡനത്തിന് ഇരയായി 

കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരംകൈമാറി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ട കേസിൽ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്ത്.  പരാതിക്കാരിയായ ചങ്ങനാശ്ശേരി സ്വദേശിനി ഒമ്പത് പേരുടെ ക്രൂരമായലൈംഗീക പീഡനത്തിന് ഇരയായെന്ന് പരാതിക്കാരിയുടെ സഹോദരൻ വെളിപ്പെടുത്തി. വിസമ്മതിപ്പിച്ചപ്പോള്‍ ഭര്‍ത്താവ് കുഞ്ഞുങ്ങളെയും  ഭീഷണിപ്പെടുത്തി. നിരവധി സ്ത്രീകള്‍ പുറത്ത് പറയാന്‍ കഴിയാത്ത കെണിയിലാണെന്നുമാണ് വെളിപ്പെടുത്തല്‍.

സഹോദരിയെ ഭീഷണിപ്പെടുത്തിയാണ് ഇതിലേക്ക് എത്തിച്ചത്. സമ്മതിച്ചില്ലെങ്കിൽ ക്രൂരമായി മർദ്ദിക്കുമായിരുന്നു. കുഞ്ഞുങ്ങളെയും പേടിപ്പെടുത്തിയിരുന്നു. അമ്മ മനസ്സുവെച്ചാൽ പണക്കാരാകാമെന്ന് പ്രതി കുട്ടികളോട് പറഞ്ഞുവെന്ന് പരാതിക്കാരിയുടെ സഹോദരൻ പറയുന്നു.ആലപ്പുഴ ബീച്ചിലേക്ക് പോകാൻ ഇരുന്നപ്പോഴാണ് സഹോദരി കാര്യം പറഞ്ഞത്. വല്ലാത്ത ഹൃദയ വേദനയിലാണ് പരാതിക്കാരിയുടെ കുടുംബം. 

ആദ്യം ഒരു തവണ ഇതുപോലെ പ്രേരിപ്പിച്ചപ്പോൾ സ്റ്റേഷനിൽ കേസ് കൊടുത്തതാണ്. അന്ന് തമാശയ്ക്ക് പറഞ്ഞതാണെന്ന് പറഞ്ഞു കേസ് പിൻവലിപ്പിച്ചു. വേറെ ആശ്രയ മാർഗം ഇല്ലാത്ത കുറെ വീട്ടമ്മമാർ ഇതിൽ പെട്ട് കിടപ്പുണ്ടെന്നും എല്ലാ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്നും പരാതിക്കാരിയുടെ സഹോദരൻ പറഞ്ഞു.

9 പ്രതികൾക്ക് എതിരെ നൽകിയ കേസിൽ ഇതുവരെ 6 പേരാണ് അറസ്റ്റിലായത്. പ്രതികളിൽ ഒരാളായ കൊല്ലം സ്വദേശി സൗദിയിലേക്ക് കടന്നു എന്നാണ് ലഭിക്കുന്ന വിവരം. ഇയാളെ തിരിച്ചെത്തിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്‌. സംഭവത്തിൽ അയ്യായിരത്തിനു മുകളിൽ അംഗങ്ങളുള്ള 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ പൊലീസിന്റെ നിരീക്ഷണത്തിലാണ്. 

ഇവരിൽ വിവാഹം കഴിഞ്ഞ് ഒരു വർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉണ്ട്. ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളും വീടുകളുമാണ് സംഘങ്ങൾ താവളമാക്കിയത്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്ന് പൊലീസ് പറയുന്നു. കൊല്ലം, തിരുവനന്തപുരം ജില്ലകളിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്.

പങ്കാളികളെ കൈ മാറൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

Author
Sub-Editor

NAYANA VINEETH

No description...

You May Also Like