പങ്കാളികളെ കൈ മാറൽ; ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

15 സാമൂഹ്യ മാധ്യമ ഗ്രൂപ്പുകൾ പൊലീസ്  നിരീക്ഷണത്തിൽ

 കോട്ടയം കറുകച്ചാലില്‍ പങ്കാളികളെ പരസ്പരം കൈമാറുന്ന സംഘം  പിടിയിലായതിന് പിന്നാലെ പുറത്ത് വരുന്നത്ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ്. നിരവധി പേര്‍ ലൈംഗിക ചൂഷണത്തിനും പ്രകൃതി വിരുദ്ധ ലൈംഗീക വേഴ്ചയ്ക്കും ഇരയായതായാണ് വിവരം.

ഇത്തരത്തിലുള്ള സംഘങ്ങള്‍ ഉള്‍പ്പെടുന്ന 15 സോഷ്യൽ മീഡിയാ ഗ്രൂപ്പുകൾ ഇപ്പോൾ പൊലീസ് നിരീക്ഷിച്ചു വരികയാണ്. ഓരോ ഗ്രൂപ്പുകളിലും അയ്യായിരത്തിന് മുകളിൽ അംഗങ്ങളുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.   വീഡിയോ ചാറ്റ് വഴിയും ലൈംഗിക വൈകൃതങ്ങൾ നടക്കുന്നതയാണ് കണ്ടെത്തൽ.

കൊല്ലം, തിരുവനന്തപുരം ജില്ലകൾ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്. പല സ്ത്രീകളെയും സംഘത്തിലെത്തിച്ചത് ഭീഷണിപ്പെടുത്തിയാണെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവരിൽ വിവാഹം കഴിഞ്ഞ് ഒരുവർഷം പോലുമാകാത്തവരും 20 വർഷം പിന്നിട്ടവരും ഉണ്ടെന്ന് അന്വേഷണം സംഘം കണ്ടെത്തി.

ടൂറിസം കേന്ദ്രങ്ങളിലെ റിസോർട്ടുകളും ഹോംസ്റ്റേകളുമാണ് സംഘങ്ങളുടെ താവളം. മറ്റൊരു തരത്തിലുള്ള വാണിഭമാണ് ഇതെന്ന് പൊലീസ് പറയുന്നു. ഇത്തരം സംഘങ്ങൾ സൃഷ്ടിക്കുന്ന സാമൂഹിക പ്രത്യാഘാതം രൂക്ഷമാണെന്നും പൊലീസ് അന്വേഷണ സംഘം കൂട്ടിച്ചേര്‍ത്തു.

വീണ്ടും കേരളത്തെ നടുക്കി അട്ടപ്പാടിയിൽ നവജാത ശിശു മരണം


Author
Sub-Editor

NAYANA VINEETH

No description...

You May Also Like