നടിയെ ആക്രമിച്ച സംഭവം; ഗൂഢാലോചന കേസിൽ അന്വേഷണം തുടരാൻ ഹൈക്കോടതി അനുമതി
- Posted on January 22, 2022
- Cinemanews
- By NAYANA VINEETH
- 167 Views
പ്രതികളെ വിമർശിച്ച് പ്രോസിക്യൂഷൻ

നടിയെ ആക്രമിച്ച സംഭവത്തിൽ നടൻ ദിലീപിനെതിരെയുള്ള കേസുകൾ മുറുകുകയാണ്. ഗൂഢാലോചന കേസിൽ ദിലീപിനും കൂട്ടാളികൾക്കും എതിരെയുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതിയുടെ അനുമതി. നിലവിലുള്ള തെളിവുകൾ പര്യാപ്തമല്ലെന്ന് ഹൈക്കോടതി പറഞ്ഞു. അന്വേഷണത്തിന് ദിലീപിന്റെ കസ്റ്റഡി ആവശ്യമെന്ന് കരുതുന്നല്ലെന്നും കോടതി പറഞ്ഞു. 2017 ൽ ഗൂഢാലോചന നടന്നതായിപറയുന്നു, എന്നാൽ ഇതുവരെ ഒന്നും സംഭവിച്ചില്ലലോ എന്നും കോടതി ചൂണ്ടിക്കാട്ടി.
കൂടാതെ കേസിലെ സാക്ഷികളെ സ്വാധീനിക്കാനുള്ള ശ്രമം നടത്തിയെന്നത് അതീവഗുരുതരമായ കാര്യമാണെന്ന് കോടതി നിരീക്ഷിക്കുന്നു. പുതിയ കേസിൽ എന്തെല്ലാം തെളിവുകളാണുള്ളതെന്ന് പരിശോധിക്കണമെന്നും കോടതി വ്യക്തമാക്കുന്നു. ജസ്റ്റിസ് പി ഗോപിനാഥിന്‍റെ ബഞ്ചാണ് കേസ് പരിഗണിക്കുന്നത്.
എന്നാൽ വധശ്രമ ഗൂഢാലോചന നടത്തിയതിന് ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്ന് പ്രോസിക്യൂഷൻ വ്യകത്മാക്കി, വധശ്രമ ഗൂഢാലോചനയിലേക്ക് നയിക്കുന്ന പ്രവൃത്തികൾ ചെയ്തിട്ടുണ്ടെന്നും, അതിനുള്ള തെളിവുകൾ തങ്ങളുടെ പക്കലുണ്ട് എന്നും സർക്കാർ കോടതിയിൽ വ്യക്തമാക്കി. ഗൂഢാലോചന തെളിയിക്കാൻ കൂടുതൽ സമയം വേണമെന്നും പ്രോസിക്യൂഷൻ വ്യകത്മാക്കി. പ്രതികൾ എല്ലാ അർത്ഥത്തിലും ശക്തരാണ് എന്തും വളച്ചൊടിക്കാൻ പ്രാപ്തരെന്നും പ്രോസിക്യൂഷൻ.
സംവിധായകൻ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് കേസിൽ കൂടുതൽ അന്വേഷണം തുടങ്ങിയത്. ഇതിന് ശേഷം അന്വേഷണ ഉദ്യോഗസ്ഥരെ കൊല്ലാൻ ഗൂഢാലോചന നടത്തി, കൊലപ്പെടുത്താൻ ശ്രമം നടത്തി എന്നീ ക്രിമിനൽ കുറ്റങ്ങൾ ചുമത്തി ദിലീപിനെതിരെ കൂടുതൽ കേസുകൾ ചുമത്തുകയും ചെയ്തു.
കുറ്റകൃത്യം ചെയ്യേണ്ടി വന്നപ്പോൾ മുതൽ പൾസർ സുനിക്ക് പേടിയുണ്ടെന്ന് അമ്മ പറയുന്നു