ചാനുവിനെ കയ്യടിച്ച് സ്വീകരിച്ച് ഇന്ത്യ
- Posted on July 26, 2021
- Sports
- By Sabira Muhammed
- 338 Views
2016 റിയോ ഒളിമ്പിക്സിൽ ലഭിച്ച 6 അവസരങ്ങളിലും അഞ്ചിലും പരാജയപ്പെട്ട ചാനുവാണ് 21 വർഷത്തിന് ശേഷം ഇന്ത്യക്ക് ഭാരോദ്വഹനത്തിൽ വെള്ളിത്തിളക്കം സമ്മാനിച്ചത്
മീരാഭായ് ചാനുവിന് ഊഷ്മള സ്വീകരണം നൽകി ഡൽഹി വിമാനത്താവളത്തിലെ ജീവനക്കാർ. ടൊക്യോ ഒളിമ്പിക്സിൽ ഇന്ത്യക്ക് വേണ്ടി വെള്ളിമെഡൽ നേടി നാട്ടിൽ തിരികെയെത്തിയ ചാനുവിനെ മുദ്രാവാക്യം വിളിച്ചും കയ്യടിച്ചുമാണ് സ്വീകരിച്ചത്. ട്വിറ്ററിലൂടെ നാട്ടിലെത്തിയ വാർത്ത ചാനു പങ്കുവെച്ചിട്ടുണ്ട്.
മീരാഭായ് ചാനു ടോക്യോ ഒളിമ്പിക്സിൽ നിന്നും ഇന്ത്യക്ക് വേണ്ടി ഇതുവരെ മെഡൽ നേടിയ ഒരേയൊരു വ്യക്തിയാണ്. ഇതാദ്യമായാണ് ഭാരോദ്വഹനത്തിൽ ഇന്ത്യക്ക് കർണം മല്ലേശ്വരിക്ക് ശേഷം മെഡൽ ലഭിക്കുന്നത്. 2016 റിയോ ഒളിമ്പിക്സിൽ ലഭിച്ച 6 അവസരങ്ങളിലും അഞ്ചിലും പരാജയപ്പെട്ട ചാനുവാണ് 21 വർഷത്തിന് ശേഷം ഇന്ത്യക്ക് ഭാരോദ്വഹനത്തിൽ വെള്ളിത്തിളക്കം സമ്മാനിച്ചത്.
അത്യന്തം ആവേശകരമായ പ്രകടനം കാഴ്ചവച്ച മീരാഭായ് ചാനു ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനക്കാരിയാണ്.സ്‌നാച്ചിൽ കൃത്യമായ മേധാവിത്തം ചൈനീസ് താരം നിലനിർത്തിയതിനാലാണ് സ്വർണം പ്രതീക്ഷിച്ചിരുന്നുവെങ്കിലും ചാനുവിന് വെള്ളിയിലൊതുങ്ങേണ്ടി വന്നത്.