പൊട്ടാറ്റോ ഫ്രൈയിനെ കുറിച്ച് കൂടുതൽ അറിയാം...ഒപ്പം നല്ല മൊരിഞ്ഞ പൊട്ടറ്റോ ഫ്രൈയും തയ്യാറാക്കാം.
- Posted on January 18, 2021
- Kitchen
- By Naziya K N
- 526 Views
കൂടുതൽ ആളുകൾക്കിടയിലും ഇതിനെ അറിയപ്പെടുന്നത് ഫ്രഞ്ച് ഫ്രെയ്‌സ് എന്നാണ്.എന്നാൽ ഈ വിഭവം വന്നത് ഫ്രാൻസിൽ നിന്നുമല്ലട്ടോ.
ഉരുളൻ കിഴങ്ങ് വറുത്തത് ലോകത്ത് എല്ലാവരുടെയും ഇഷ്‌ടവിഭവമാണ്. സ്‌നാക്ക് ആയും സൈഡ് ഡിഷായുമൊക്കെ ലോകത്താകമാനം ഇത് പല രീതിയിലും പാചകം ചെയ്‌ത് കഴിക്കുന്നു.കൂടുതൽ ആളുകൾക്കിടയിലും ഇതിനെ അറിയപ്പെടുന്നത് ഫ്രഞ്ച് ഫ്രെയ്‌സ് എന്നാണ്.എന്നാൽ ഈ വിഭവം വന്നത് ഫ്രാൻസിൽ നിന്നുമല്ലട്ടോ.ഈ പേര് കേൾക്കുമ്പോ എല്ലാരും കരുതുന്നത് ഇതിന്റെ ഉത്ഭവം ഫ്രാൻസിൽ നിന്നാണെന്നാണ്.എന്നാൽ ഇത് വെറും തെറ്റുധാരണ മാത്രമാണ്.
ചരിത്രം പറയുന്നത് ഉരുളൻ കിഴങ്ങ് ആദ്യമായി വറുത്തു തുടങ്ങിയത് ബെൽജിയത്തിലാണെന്നാണ്.1600 വർഷത്തിന്റെ അവസാനത്തിൽ ബെൽജിയത്തിൽ ഉരുളക്കിഴങ്ങ് വറുത്തതായി ചരിത്രകാരന്മാർ അവകാശപ്പെടുന്നു .ഈ കഥ പ്രകാരം ബെൽജിയത്തിൽ മ്യൂസ് വാലിയിൽ താമസിക്കുന്ന ഗ്രാമീണരുടെ പ്രധാന ഭക്ഷണം പുഴയിൽ നിന്നും പിടിക്കുന്ന മീനുകളായിരുന്നു. എന്നാൽ ശൈത്യകാലത് നദിയിൽ നിന്നും മൽസ്യ ബന്ധനം അസാധ്യമായിരുന്നു. ഇവർ മറ്റു ഭക്ഷണവിഭവങ്ങൾ അന്വേഷിക്കാൻ നിർബന്ധിതരായി.അങ്ങനെ അവർ റൂട്ട് പ്ലാന്റ് ഉരുളക്കിഴങ്ങു വറുത്തത് എന്നിവ പാകം ചെയ്യാനും ആഹാരമാക്കാനും തുടങ്ങി.ഒന്നാം ലോക മഹായുദ്ധ കാലത്ത് അമേരിക്കൻ സൈനികർ ബെൽജിയത്തിൽ നിലയുറപ്പിച്ചപ്പോളാണ് ഉരുളൻകിഴങ് ഫ്രൈ പരിചയപ്പെടുന്നത്.
പത്തൊൻപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ അന്നത്തെ അമേരിക്കൻ പ്രസിഡന്റ് തോമസ് ജെഫേഴ്സൺ എഴുതിയ കയ്യെഴുത്തുപ്രതി പ്രകാരം, ‘പോംസ് ഡി ടെറെ ഫ്രൈറ്റ്സ് എൻ പെറ്റൈറ്റ്സ് ട്രാൻചെസ്’ (ഉരുളക്കിഴങ്ങ് അസംസ്കൃതമായിരിക്കുമ്പോൾ വറുത്തതും ചെറിയ കഷ്ണങ്ങളുമാണ്). ഫ്രഞ്ച് പാചകക്കാരനായ ഹോണോർ ജൂലിയനിൽ നിന്നാണ് ഈ പാചകക്കുറിപ്പ് വന്നതെന്ന് ചില ചരിത്രകാരന്മാർ അവകാശപ്പെടുന്നു. 1850 കളോടെ, ഈ പാചകക്കുറിപ്പ് വളരെയധികം പ്രശസ്തി നേടി, അത് നിരവധി അമേരിക്കൻ പാചകപുസ്തകങ്ങളിൽ ‘ഫ്രഞ്ച് വറുത്ത ഉരുളക്കിഴങ്ങ്’ എന്ന പേരിൽ ഒരു പ്രധാന ആകർഷണമായി മാറി.
ലോകത്തിലാദ്യത്തെ ഫ്രഞ്ച് ഫ്രൈ മ്യൂസിയവും ബെൽജിയം ആണ്.രുചികരമായ ഈ വിഭവത്തിന് ഒരു ദിവസവും ഉണ്ട്.എല്ലാ വർഷവും ജൂലൈ 13 ന് യുഎസിലുടനീളം ദേശീയ ഫ്രഞ്ച് ഫ്രൈ ദിനം ആഘോഷിക്കുന്നു.2014 ൽ ബെൽജിയം ഫ്രഞ്ച് ഫ്രൈകൾക്ക് സാംസ്കാരിക പൈതൃക പദവി നൽകാൻ ശ്രമിചിരുന്നു.
കിടിലൻ ടേസ്റ്റിൽ ഒരു കാരറ്റ് കേക്ക് തയ്യാറാക്കാം.. .കാരറ്റ് കേക്ക് ഡേ എന്നാണന്നറിയുമോ??........