ആര്‍.ബിന്ദു കുറ്റക്കാരിയല്ല; ചെന്നിത്തലയുടെ ഹര്‍ജി തള്ളി ലോകായുക്ത

സർക്കാരിന് ആശ്വാസം പകരുന്ന  വിധി 

ണ്ണൂര്‍ വിസി നിയമനത്തില്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദുവിനെതിരേ മുന്‍പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നല്‍കിയ ഹര്‍ജി ലോകായുക്ത തള്ളി. മന്ത്രി ആര്‍.ബിന്ദു തെറ്റൊന്നും ചെയ്തിട്ടില്ല. സര്‍വകലാശാലയ്ക്ക് അന്യയല്ല ആര്‍.ബിന്ദുവെന്നും ലോകായുക്ത ജസ്റ്റിസ് സിറയക് ജോസഫും ഉപലോകായുക്ത ജസ്റ്റിസ് ഹാറൂണ റഷീദും ലോകായുക്ത വിധിയില്‍ വ്യക്തമാക്കി.

ഗവര്‍ണര്‍ക്ക് ഒരു പ്രപ്പോസല്‍ മാത്രമാണ് മന്ത്രി നല്‍കിയത്. അതുവേണമെങ്കില്‍ തള്ളാനോ കൊള്ളാനോ ഉ ളള സ്വതന്ത്ര്യം ഗവര്‍ണര്‍ക്കുണ്ടായിരുന്നു. എന്തുകൊണ്ട് ഗവര്‍ണര്‍ അത് തള്ളിയില്ലെന്നും കോടതി ചോദിച്ചു. അഞ്ചു മിനിട്ടുമാത്രം തുടര്‍വാദം കേട്ട ശേഷമാണ് ലോകായുക്ത കേസില്‍ വിധി പറഞ്ഞത്.

കഴിഞ്ഞ സിറ്റിങ്ങിലും കേസ് കേള്‍ക്കുമ്പോള്‍ ബിന്ദുവിന് അനുകൂല നിലപാടായിരുന്നു ലോകായുക്ത സ്വീകരിച്ചത്. ചാന്‍സലര്‍, പ്രോ ചാലന്‍സലര്‍ എന്നിവര്‍ ലോകായുക്തയുടെ പരിധിയില്‍ വരില്ലെന്ന് ലോകായുക്ത അന്ന് ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രിയുടെ കത്തില്‍ ഒരിടത്തും റെക്കമെന്റ് എന്നില്ല. പ്രപ്പോസ് എന്ന വാക്കാണുള്ളതെന്നും ലോകായുക്ത പറഞ്ഞിരുന്നു.

മന്ത്രി എന്ന നിലയില്‍ ആര്‍.ബിന്ദു സ്വജനപക്ഷപാതം കാണിച്ചിട്ടില്ലെന്നും ചൂണ്ടിക്കാട്ടിയാണ് രമേശ് ചെന്നിത്തലയുടെ ഹര്‍ജി തള്ളിയത്. സര്‍ക്കാരിനെ സംബന്ധിച്ച് ആശ്വാസകരമായ വിധിയാണ് ലോകായുക്തയുടെ ഭാഗത്തു നിന്നുണ്ടായിരിക്കുന്നത്.

സർക്കാരിന്റെ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വി ഡി സതീശൻ

Author
Sub-Editor

NAYANA VINEETH

No description...

You May Also Like