ലോകായുക്ത ഓർഡിനൻസ്: ഗവർണർക്ക് വീണ്ടും കത്ത് നൽകി പ്രതിപക്ഷ നേതാവ്

സർക്കാരിന്റെ വിശദീകരണം  തെറ്റിദ്ധരിപ്പിക്കുന്നതെന്ന് വി ഡി സതീശൻ 


ലോകായുക്ത ഭേദഗതി ഓർഡിനൻസിൽ സർക്കാരിന്റെ വാദങ്ങൾക്ക്  മുഖം കൊടുക്കാതെ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഗവർണർക്ക് വീണ്ടും കത്ത് നൽകി. ഭേദഗതി ഓർഡിനൻസ് നിയമ വിരുദ്ധമാണെന്നും ഒപ്പുവയ്ക്കരുതെന്നും ആവശ്യപ്പെട്ട് ജനുവരി 27ന് യു.ഡി.എഫ് പ്രതിനിധി സംഘം നൽകിയ കത്തിൽ ഗവർണർ സർക്കാരിനോട് വിശദീകരണം തേടിയിരുന്നു. ഇതിന് സർക്കാർ നൽകിയ വിശദീകരണം തെറ്റിദ്ധരിപ്പിക്കുന്നതാണെന്നു ചൂണ്ടിക്കാട്ടിയുള്ളതാണ് പ്രതിപക്ഷ നേതാവിന്റെ കത്ത്.

ക്വോ വാറന്റോയിൽ സർക്കാർ വാദത്തെ എതിർത്താണ് പ്രതിപക്ഷ നേതാവിന്റെ കത്ത്. സുപ്രിംകോടതി വിധി രാജ്യത്തെ അല്ലാ കോടതികൾക്കും ബാധകമാണെന്നും കത്തിൽ പറയുന്നു. സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെയുള്ള നടപടി ലോകായുക്തയുടെ പരിധിയിൽ അല്ലെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 

സർക്കാർ വിശദീകരണത്തിൽ പറയുന്ന കെ.സി. ചാണ്ടി ഢ െആർ ബാലകൃഷ്ണപിള്ള കേസിൽ ഒരു മന്ത്രി നടത്തുന്ന സത്യപ്രതിജ്ഞാ ലംഘനത്തിൽ ക്വോ വാറന്റോ പുറപ്പെടുവിക്കാനുള്ള പരിമിതി മാത്രമാണ് കേരള ഹൈക്കോടതി ചൂണ്ടിക്കാട്ടിയത്.

കേരള നിയമസഭ പാസാക്കിയ നിയമത്തിലൂടെ രൂപീകൃതമായ ലോകായുക്ത അഴിമതിക്കെതിരായ സംവിധാനമാണ്. അല്ലാതെ സത്യപ്രതിജ്ഞാ ലംഘനത്തിനെതിരെ നടപടിയെടുക്കുകയെന്നത് ലോകായുക്തയുടെ പരിധിയിൽ ഉൾപ്പെടുന്നതല്ല. ലോകായുക്ത നിയമത്തിലെ 14ാം വകുപ്പനുസരിച്ച് കെ.ടി ജലീൽ മന്ത്രി സ്ഥാനത്ത് തുടരാൻ യോഗ്യനല്ലെന്ന് ഉത്തരവിട്ടതും ബന്ധു നിയമനത്തിനായി അധികാര ദുർവിനിയോഗം നടത്തിയെന്ന പരാതിയിലാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ വിശദീകരിക്കുന്നു.

സർക്കാരിനെ വിമർശിച്ച് ഫിയോക്













Author
Sub-Editor

NAYANA VINEETH

No description...

You May Also Like