പോരാട്ട തീയതി കുറിച്ചു!
- Posted on August 04, 2021
- Sports
- By Abhinand Babu
- 227 Views
ജയം തുടരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ ചീത്തപേര് മാറ്റാൻ പാക്കിസ്ഥാനും ഇറങ്ങും

ടി 20 ലോകകപ്പ് ഗ്രൂപ്പ് പ്രഖ്യാപിച്ചു. ഇന്ത്യയും പാകിസ്ഥാനും ഒരു ഗ്രൂപ്പിൽ ആയതോടെ വാശിയേറിയ പോരാട്ടത്തിനായുള്ള ആരാധകരുടെ കാത്തിരിപ്പിന് വിരാമം ഇട്ടിരിക്കുകയാണ് ക്രിക്കറ്റ് ബോർഡ്.
ഇന്ത്യ പാകിസ്ഥാൻ മത്സരം ഒക്ടോബർ 24 ന് നടക്കും. ലോകകപ്പിൽ 11 തവണ ഏട്ടമുറ്റിയപ്പോളും ഇന്ത്യക്കായിരുന്നു ജയം. ജയം തുടരാൻ ഇന്ത്യ ശ്രമിക്കുമ്പോൾ ചീത്തപേര് മാറ്റാൻ പാക്കിസ്ഥാനും ഇറങ്ങും. ബാബർ അസം വിരാട് കോഹ്ലി പോരാട്ടത്തിനായി കാത്തിരിക്കാം. ഒക്ടോബർ 17 മുതൽ നവംബർ 14 വരെയാണ് ടി 20 ലോകകപ്പ് നടക്കുക.