ട്രക്ക് അപകടത്തിൽ പുറത്തായ തേനീച്ചകളെ രക്ഷിക്കാൻ തേനീച്ച വളർത്തുകാരുടെ രക്ഷാദൗത്യം

ടെക്സാസ്: അമേരിക്കയിലെ ടെക്സാസ് സംസ്ഥാനത്ത് തേനീച്ചക്കൂടുകളുമായി സഞ്ചരിച്ച ട്രക്ക് അപകടത്തിൽപ്പെട്ടതിനെ തുടർന്ന് ഏകദേശം 2 കോടി തേനീച്ചകൾ പുറത്തേക്ക് പറന്നതോടെ പ്രദേശത്ത് ആശങ്ക പരന്നു. സംഭവത്തെ തുടർന്ന് അധികൃതർ നാട്ടുകാരോട് വീടുകൾക്കുള്ളിൽ തന്നെ തുടരാൻ നിർദേശിച്ചു.


എന്നാൽ, അപകടവിവരമറിഞ്ഞ ഉടൻ നിരവധി പ്രാദേശിക തേനീച്ച വളർത്തുകാരും സന്നദ്ധപ്രവർത്തകരും സംരക്ഷണ വസ്ത്രങ്ങളും ഉപകരണങ്ങളുമായി സ്ഥലത്തെത്തി തേനീച്ചകളെ രക്ഷിക്കാൻ മണിക്കൂറുകളോളം പരിശ്രമിച്ചു. ആകാശം മുഴുവൻ കറുത്ത മേഘംപോലെ തേനീച്ചകൾ നിറഞ്ഞതായും, ഒരു മരക്കൊമ്പിൽ അത്രയധികം തേനീച്ചകൾ അടിഞ്ഞുകൂടിയതോടെ കൊമ്പ് ഒടിഞ്ഞുവീണതായും രക്ഷാപ്രവർത്തകർ പറഞ്ഞു.


കൃഷിയുടെയും പരിസ്ഥിതിയുടെയും നിലനിൽപ്പിന് തേനീച്ചകളുടെ പരാഗണ പ്രവർത്തനം അത്യന്താപേക്ഷിതമായതിനാൽ, പരമാവധി തേനീച്ചകളെ വീണ്ടും കൂടുകളിലേക്ക് സുരക്ഷിതമായി തിരിച്ചെത്തിക്കാനാണ് രക്ഷാദൗത്യം നടത്തിയത്. സംഭവം തേനീച്ചകളുടെ സംരക്ഷണത്തിന്റെ പ്രാധാന്യം വീണ്ടും ലോകശ്രദ്ധയിൽ കൊണ്ടുവന്നിരിക്കുകയാണ്.

Author
Citizen Journalist

Goutham prakash

No description...

You May Also Like