'ദി സ്റ്റോണ്‍'; മനുഷ്യ പരിണാമ ചരിത്രത്തിന്റെ കഥയുമായി പി കെ ബിജു

ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ ചരിത്രമല്ല, ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും ആദിമ ജീവിതമാണ് 'ദി സ്റ്റോണ്‍' ചിത്രീകരിക്കുന്നത്

പി കെ ബിജു കഥയെഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് 'ദി സ്റ്റോണ്‍'. മലയാള ചലച്ചിത്ര രംഗത്ത് പുതിയ ആശയ പരീക്ഷണവുമായാണ് യുവ സംവിധായകന്‍ എത്തുന്നത്.  ചരിത്ര കഥാപശ്ചാത്തലമാണ് ചിത്രത്തിന്‍റെ ഉള്ളടക്കം. ഈ മാസം 18 ന് തൃശ്ശൂരില്‍ ചിത്രീകരണം ആരംഭിക്കും.

മനുഷ്യ പരിണാമ ചരിത്രം ആദ്യമായി മലയാളസിനിമയില്‍ അവതരിപ്പിക്കുന്ന ചിത്രം കൂടിയാണ് 'ദി സ്റ്റോണ്‍'. തൃശ്ശൂരിലും പരിസരപ്രദേശങ്ങളിലുമായാണ് ചിത്രീകരണം നടക്കുന്നത്. മനുഷ്യ ജീവിതത്തിന്‍റെ പരിണാമകഥ പറയുന്ന ഈ ചിത്രം നമ്മുടെ സാമൂഹ്യചരിത്രവും രേഖപ്പെടുത്തുന്നുണ്ടെന്ന് സംവിധായകന്‍ പി കെ ബിജു പറഞ്ഞു. ഏതെങ്കിലും ഒരു പ്രദേശത്തിന്‍റെ ചരിത്രമല്ല, ലോകത്തെ മുഴുവന്‍ മനുഷ്യരുടെയും ആദിമ ജീവിതമാണ് 'ദി സ്റ്റോണ്‍' ചിത്രീകരിക്കുന്നത്. 

രാജ്യാന്തര ചലച്ചിത്ര മേളകളില്‍ 2018ല്‍  ഏറെ പ്രേക്ഷകശ്രദ്ധ നേടിയ 'ഓത്ത്' എന്ന സിനിമയ്ക്ക് ശേഷം ബിജു ഒരുക്കുന്ന ചിത്രമാണ് 'ദി സ്റ്റോണ്‍'. ഡി കെ ഇന്‍റര്‍നാഷണലാണ് നിര്‍മ്മാണം. 'ഓത്തി' ല്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ഷാജിക്കാ ഷാജി ഈ ചിത്രത്തിലും ശ്രദ്ധേയമായ ഒരു വേഷം ചെയ്യുന്നുണ്ട്.

'ലാ-ടൊമാറ്റിന' ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like