അതിജീവനത്തിന്റെ മുന്നണി പോരാളികള്‍: മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു

കോവിഡ് കാലത്ത് ത്യാഗോജ്വലമായ സേവനങ്ങള്‍ക്കാണ് നഴ്‌സുമാര്‍ നേതൃത്വം നൽകിയതെന്നും  ആരോഗ്യരംഗത്തെ നട്ടെല്ലാണ് നഴ്‌സുമാര്‍ എന്നും ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ്

ലോകാരോഗ്യ സംഘടന അന്തര്‍ദേശീയ നഴ്‌സസ് വര്‍ഷമായി ഒരു വര്‍ഷം നീളുന്ന ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതിന്റെ   ഭാഗമായി ആരോഗ്യ വകുപ്പ് നഴ്‌സസ് ആഘോഷ കമ്മറ്റി തയ്യാറാക്കിയ ഡോക്യുമെന്ററി 'അതിജീവനത്തിന്റെ മുന്നണി പോരാളികള്‍' ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പ്രകാശനം ചെയ്തു. നഴ്‌സുമാരുടെ സേവന സന്നദ്ധത മനോഭാവവും ആത്മത്യാഗവും സമൂഹത്തിലേക്ക് ഒരു സന്ദേശ മായി എത്തിക്കാൻ സഹായിക്കുന്ന ഒരു ഡോക്യുമെന്ററി ആണിത് .

കോവിഡ് കാലത്ത് ത്യാഗോജ്വലമായ സേവനങ്ങള്‍ക്കാണ് നഴ്‌സുമാര്‍ നേതൃത്വം നൽകിയതെന്നും  ആരോഗ്യരംഗത്തെ നട്ടെല്ലാണ് നഴ്‌സുമാര്‍ എന്നും ചടങ്ങിൽ ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു  .  നഴ്‌സുമാരുടെ പ്രവർത്തനങ്ങൾ കണക്കിലെടുത്ത് കേരള സര്‍ക്കാര്‍ നഴ്‌സുമാരുടെ തസ്തിക നഴ്‌സിംഗ് ഓഫിസര്‍ എന്നു നാമകരണം ചെയ്തിരുന്നു. കോവിഡ്-19 വാക്‌സിന്‍ ഒരു തുള്ളി പോലും പാഴാക്കാതെ കൃത്യമായി സീറോ വേസ്റ്റേജോടെ അധിക ഡോസ് നല്‍കി മാതൃകയായ നഴ്‌സുമാരെ പ്രത്യേകം മന്ത്രി അഭിനന്ദിച്ചു.

അഡീ. ഡയറക്ടര്‍ ഓഫ് നഴ്‌സിങ്ങ് സര്‍വീസസ് എം.ജി. ശോഭന, നഴ്‌സസ് ആഘോഷ കമ്മറ്റി ജനറല്‍ കണ്‍വീനര്‍ എസ്.എസ്. ഹമീദ്, കെ.ജി.എന്‍.എ. ജനറല്‍ സെക്രട്ടറി ടി. സുബ്രഹ്മണ്യന്‍ എന്നിവര്‍ പങ്കെടുത്തു.

വയറിനുള്ളിൽ ഭ്രൂണവുമായി നവജാത ശിശു

Author
Citizen journalist

Krishnapriya G

No description...

You May Also Like