പ്രഥ്വിരാജ്, സുരാജ് ചിത്രം ജന ഗണ മനയുടെ ഷൂട്ടിംഗ് പൂർത്തിയായി
- Posted on September 18, 2021
- Cinemanews
- By Ghulshan k
- 228 Views
‘ജന ഗണ മന’ പ്രിഥ്വിരാജ് സുകുമാരന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ഡ്രൈവിംഗ് ലൈസൻസി’നു ശേഷം ഉള്ള രണ്ടാമത്തെ കൂടിച്ചേരലാണ്

പൃഥ്വിരാജ് സുകുമാരൻ ഒപ്പം സുരാജ് വെഞ്ഞാറമൂട് അഭിനയിച്ച ചിത്രം 'ജന ഗണ മന' യുടെ ഷൂട്ടിംഗ് പൂർത്തിയാക്കിയാതായി ചിത്രത്തിന്റെ ഡയറക്ടർ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലൂടെ അറിയിച്ചു. വരാനിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് 'ക്വീൻ' ഡയറക്ടർ ഡിജോ ജോസ് ആന്റണിയാണ്. ‘ജന ഗണ മന’ പ്രിഥ്വിരാജ് സുകുമാരന്റെയും സുരാജ് വെഞ്ഞാറമൂടിന്റെയും ബ്ലോക്ക്ബസ്റ്റർ ചിത്രമായ ‘ഡ്രൈവിംഗ് ലൈസൻസി’നു ശേഷം ഉള്ള രണ്ടാമത്തെ കൂടിച്ചേരലാണ്.
ഇവരെ കൂടാതെ അഭിനേതാക്കളായ ശ്രീ ദിവ്യ, ധ്രുവൻ, ശാരി, ഷമ്മി തിലകൻ, രാജ കൃഷ്ണമൂർത്തി, പശുപതി, അഴകം പെരുമാൾ, ഇളവരസു, വിനോദ് സാഗർ, വിൻസി അലോഷ്യസ്, മിഥുൻ, ഹരി കൃഷ്ണൻ, വിജയകുമാർ, വൈഷ്ണവി വേണുഗോപാൽ, ചിത്ര അയ്യർ, ബെൻസി മാത്യു, ധന്യ അനന്യ, നിമിഷ, ദിവ്യ കൃഷ്ണ, ജോസുകുട്ടി ജേക്കബ്, പ്രസാദ് അരുമനായകം, ശുഭ വെങ്കട്ട്, രാജ് ബാബു തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.