കെ റെയിൽ; മുഖ്യമന്ത്രിക്കെതിരെ അൻവർ സാദത്ത് എംഎൽഎ പരാതി നൽകി
- Posted on January 14, 2022
- News
- By NAYANA VINEETH
- 163 Views
സംസ്ഥാനത്ത് വീണ്ടും കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആറുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ തെറ്റായ ഉത്തരം നൽകിയെന്ന് ആരോപിച്ച് അൻവർ സാദത്ത് എംഎൽഎ രംഗത്ത്. മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് ആലുവ എംഎൽഎ പരാതിയും നൽകിയിട്ടുണ്ട്.
.സിൽവർ ലൈൻ പദ്ധതിയുടെ വിശദമായ പദ്ധതി രേഖ സിഡിയിൽ ഉൾപെടുത്തി നൽകിയെന്നായിരുന്നു നിയമസഭയിൽ മുഖ്യമന്ത്രി നൽകിയ മറുപടി. എന്നാൽ സിഡി കിട്ടിയില്ലെന്ന് അൻവർ സാദത്ത് ആരോപിക്കുന്നു.
അതിനിടെ സംസ്ഥാനത്ത് വീണ്ടും കെ റെയിൽ അതിരടയാളക്കല്ലുകൾ പിഴുതു. കണ്ണൂർ മാടായിപ്പാറയിൽ സ്ഥാപിച്ച കെ റെയിൽ കല്ലുകളാണ് വീണ്ടും പിഴുതു മാറ്റിയത്. എട്ട് അതിരടയാള കല്ലുകൾ പിഴുത് റോഡിൽ കൂട്ടിയിട്ട് റീത്ത് വെച്ച നിലയിലാണ് ഇന്ന് രാവിലെ കണ്ടത്.