ശബരിമലയിൽ മകരവിളക്ക് ദർശനത്തിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി

ഭക്തർക്കായി സന്നിധാനത്ത് 550 മുറികൾ തയാറായി

ശബരി മലയിൽ മകരവിളക്ക് ദർശനത്തിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായി. ദേവസ്വം ബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപനാണ് അറിയിച്ചത്. സന്നിധാനത്ത് 550 മുറികൾ ഭക്തർക്കായി ഒരുക്കിയിട്ടുണ്ട്. ഒമിക്രോൺ വ്യാപനം ശബരിമല തീർത്ഥാടനത്തെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. 

ഒമിക്രോൺ രോഗവ്യാപനം മൂലം അന്യസംസ്ഥാന തീർത്ഥാടകരുടെ എണ്ണത്തിൽ മകരവിളക്കിന്  വലിയ കുറവുണ്ടായതായും അദ്ദേഹം വ്യക്തമാക്കി.മകരവിളക്ക് കഴിയും വരെ സർക്കാർ ശബരിമല തീർത്ഥാടനത്തിന് ഇളവ് നൽകിയിട്ടുണ്ട്. തീർത്ഥാടനം കഴിഞ്ഞാൽ സർക്കാർ നിയന്ത്രണങ്ങൾ ശബരിമലയിലും ബാധകമാക്കുമെന്നും കെ.അനന്തഗോപൻ പറഞ്ഞു.

 മകരവിളക്ക് പൂജകൾക്കായി സന്നിധാനം സജ്ജമെന്ന് തന്ത്രി മഹേഷ് മോഹനര് പറഞ്ഞു. ബിംബ ശുദ്ധി ക്രിയകൾ ഉച്ചയോടെ പൂർത്തിയാകും. നാളെ ഉച്ചയ്ക്ക് 2.30ന് സംക്രമപൂജ നടക്കും. വൈകീട്ട് തിരുവാഭരണം ചാർത്തി ദീപാരാധനയും മകരജ്യോതി ദർശനത്തോടെയും തീർത്ഥാടനത്തിന് പരിസമാപ്തിയാകുമെന്നും തന്ത്രി അറിയിച്ചു.

യോഗി ആദിത്യ നാഥിന്റെ കരുനീക്കങ്ങൾ പാളുന്നു

Author
Sub-Editor

NAYANA VINEETH

No description...

You May Also Like