ലൂസിഫർ തെലുങ്കിലേക്ക്

ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ നയൻതാരയാണ് അവതരിപ്പിക്കുക

പൃഥ്വിരാജ്–മോഹൻലാൽ ചിത്രം ലൂസിഫറിന്റെ തെലുങ്ക് റീമേക്ക് ചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി. മോഹൻ രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ലൂസിഫറിന്റെ സ്റ്റണ്ട് ഡയറക്ടറായ സ്റ്റണ്ട് സിൽവ തന്നെയാണ് ഈ ചിത്രത്തിന്റെയും ആക്‌ഷന് പിന്നിൽ. ലൂസിഫറിൽ മഞ്ജു വാര്യർ അവതരിപ്പിച്ച കഥാപാത്രത്തെ തെലുങ്കിൽ നയൻതാരയാണ് അവതരിപ്പിക്കുക. സത്യദേവ് ആണ് മറ്റൊരു താരം.

ലൂസിഫർ വൻ ഹിറ്റായി മാറിയതിന് പിന്നാലെയാണ് ചിരഞ്ജീവി ചിത്രത്തിന്റെ റീമേക്ക് അവകാശം സ്വന്തമാക്കിയത്. ചിത്രം ഇഷ്ടപ്പെട്ടുവെങ്കിലും പ്രണയവും ആക്‌ഷനും നിറഞ്ഞ മാസ് ചിത്രമായി ഒരുക്കുന്നതിന് വേണ്ട മാറ്റങ്ങൾ വരുത്തണമെന്ന് ചിരഞ്ജീവി ആവശ്യപ്പെട്ടിട്ടുണ്ട്. എൻ.വി പ്രസാദ് ആണ് തെലുങ്ക് ലൂസിഫർ നിർമിക്കുന്നത്. എസ്. തമൻ ആണ് സംഗീത സംവിധാനം. നിരവ് ഷായാണ് ഛായാഗ്രഹണം. ആർട് ഡയറക്ടർ സുരേഷ് എസ്‌. രാജൻ.

അഭിയുടെ കഥ അനുവിന്‍റെയും

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like