നടിയെ ആക്രമിച്ച കേസിലെ രേഖകള്‍ ചോര്‍ന്നു; ബൈജു പൗലോസിന്റെ മറുപടിയില്‍ വിചാരണാ കോടതിക്ക് അതൃപ്തി
- Posted on April 12, 2022
- News
- By NAYANA VINEETH
- 35 Views
ബൈജു പൗലോസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്

നടിയെ ആക്രമിച്ച കേസില്‍ ക്രൈംബ്രാഞ്ച് എഡിജിപിയോട് റിപ്പോര്‍ട്ട് തേടി വിചാരണാകോടതി. കേസുമായി ബന്ധപ്പെട്ട അപേക്ഷ കോടതിയില്‍ നിന്ന് ചോര്‍ന്നെന്ന പരാതിയില്‍ ബൈജു പൗലോസിന്റെ മറുപടി തൃപ്തികരമല്ലാത്തതിനാലാണ് കോടതി റിപ്പോര്‍ട്ട് തേടിയത്.
കേസിലെ തുടരന്വേഷണ രേഖകള്‍ രഹസ്യമായി സൂക്ഷണിക്കണമെന്ന നിര്‍ദേശം ലംഘിച്ചെന്ന് വിചാരണാ കോടതി നേരത്തെ കണ്ടെത്തിയിരുന്നു.
രാവിലെ 11 മണിയോടെ ബൈജു പൗലോസ് കോടതിയിലെത്തി വിഷയത്തില്‍ വിശദീകരണം നല്‍കിയിരുന്നു. ഇതിലാണ് കോടതിക്ക് അതൃപ്തി.
തങ്ങളുടെ കയ്യില്‍ നിന്ന് അപേക്ഷ ചോര്‍ന്നിട്ടില്ലെന്നാണ് ബൈജു പൗലോസ് കോടതിയില്‍ പറഞ്ഞത്. ഒപ്പ് അടക്കമുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്തുകയും ചെയ്തിരുന്നു.
എന്നാല്‍ മറുപടി തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ക്രൈംബ്രാഞ്ച് എഡിജിപി തന്നെ വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടു.