പണം നൽകിയില്ല; ഭാര്യയെയും മകനെയും കൊന്ന് ചിത്രങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്‌തു
- Posted on April 12, 2022
- News
- By NAYANA VINEETH
- 153 Views
പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി

പണം നൽകാത്തതിന് ഭാര്യയെയും മകനെയും ക്രൂരമായി കൊലപ്പെടുത്തി ചിത്രങ്ങള്‍ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്‌ത് ട്രക്ക് ഡ്രൈവറുടെ ക്രൂരത. മഹാരാഷ്ട്രയിലെ ശ്രീരാംപൂർ താലൂക്കിലെ ഖൈരി ശിവാരയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്.
ബൽറാം കുഡാലെ എന്നയാളാണ് ഭാര്യ അക്ഷദയെയും മകനെയും കൊലപ്പെടുത്തിയ ശേഷം വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ചിത്രങ്ങള്‍ ബന്ധുക്കൾക്ക് അയച്ചുകൊടുത്തത്.
കൊലപാതകത്തിന് ശേഷം ഭാര്യയുടെ സഹോദരനെ വീഡിയോ കോളില്‍ വിളിച്ചാണ് ഇയാൾ വിവരം അറിയിച്ചത്. ” നിങ്ങളുടെ സഹോദരിയെയും മരുമകളെയും ഞാൻ തട്ടി” എന്നാണ് ഇയാള്‍ അക്ഷദയുടെ സഹോദരനോട് വീഡിയോ കോളിലൂടെ പറഞ്ഞത്.
തുടര്‍ന്ന് മരിച്ചുകിടക്കുന്ന ഭാര്യയുടെയും മകന്റെയും പടങ്ങൾ മൊബൈലിൽ പകർത്തി ബന്ധുവിന്‍റെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ഷെയർ ചെയ്യുകയും ചെയ്‌തു.
2015ലാണ് ട്രക്ക് ഡ്രൈവറായ ബൽറാം കുഡാലെ അക്ഷദയെ കല്യാണം കഴിച്ചത്. തുടര്‍ന്ന് പണം ആവശ്യപ്പെട്ട് പല തവണ ഭാര്യയെ പീഡിപ്പിച്ചിരുന്നു. പുതിയ ട്രക്ക് വാങ്ങാൻ അക്ഷദയുടെ അച്ഛനിൽ നിന്ന് പണം വാങ്ങിത്തരണമെന്നാവശ്യപ്പെട്ട് അക്ഷദയെ ഇയാള്‍ നിരന്തരം പീഡിപ്പിക്കാറുണ്ടായിരുന്നു.
തലയില്‍ മണ്‍വെട്ടി കൊണ്ട് വെട്ടിയാണ് ഇയാൾ അക്ഷദയെ കൊലപ്പെടുത്തിയത്. അഞ്ച് വയസുകാരനായ മകനെ കഴുത്ത് ഞെരിച്ചും കൊലപ്പെടുത്തി. ശ്രീരാമ നവമിദിനത്തിലായിരന്നു സംഭവം. പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌ത് കോടതിയിൽ ഹാജരാക്കി.
ക്യാപ്റ്റൻ്റെ പുതിയ വെളിപ്പെടുത്തൽ ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിൽ തന്നെ വലിയ ചലനങ്ങളുണ്ടായേക്കും