ഇന്നും സംസ്ഥാനത്ത് ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങള്‍ തുടരും.

വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

നിയന്ത്രണാധീതമായി തുടരുന്ന കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഇന്നും സംസ്ഥാനത്ത് ലോക്ക്ഡൗണിനു സമാനമായ നിയന്ത്രണങ്ങള്‍ തുടരും. സംസ്ഥാനത്തുടനീളം പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന പരിശോധനയാണുള്ളത്. അനാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ പിഴയുംഅടക്കേണ്ടി വരും. നിയന്ത്രണങ്ങളോട്  ജനം അനുകൂലമായാണ് പ്രതികരിക്കുന്നത് എങ്കിലും ഐഡന്റിറ്റി കാര്‍ഡുകള്‍ പരിശോധിച്ചതിന് ശേഷം മാത്രമാണ് അവശ്യമേഖകളില്‍ പ്രവര്‍ത്തിക്കുന്നവരുടെ യാത്രകളും പോലീസ് അനുവദിക്കുന്നത്. അത്യാവശ്യമായ മറ്റ്  കാര്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവരുടെ രേഖകളുടെ അടിസ്ഥാനത്തിലും യാത്ര  അനുവദിക്കുന്നുണ്ട്. വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട യാത്ര ചെയ്യുന്നവര്‍ക്കു സത്യവാങ്മൂലം കാണിച്ചാൽ മാത്രമേ യാത്ര അനുവദിക്കൂ.വിവാഹ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ പോകുന്നവര്‍ യാത്ര ചെയ്യുമ്പോൾ തിരിച്ചറിയല്‍ കാര്‍ഡും ക്ഷണക്കത്തും കരുതണം.

ഓക്‌സിജന്‍ തടയുന്നവരെ തൂക്കിക്കൊല്ലാന്‍ മടിക്കില്ല;ഡല്‍ഹി ഹൈക്കോടതി.

Author
No Image
Sub-Editor

Sabira Muhammed

No description...

You May Also Like