സൂപ്പര്‍ഹീറോ ചിത്രം മിന്നൽ മുരളിക്ക് പാക്കപ്പ്

ഗോദ'യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി

തുടക്കം മുതൽ പ്രേക്ഷക ശ്രദ്ധനേടിയ ചിത്രമാണ് മിന്നൽ മുരളി. ടൊവിനോ തോമസ്-ബേസില്‍ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മിന്നൽ മുരളി ഇപ്പോൾ ഫൈനൽ പാക്കപ്പ് ആയിരിക്കുകയാണ്. 19 മാസവും മൂന്ന് ദിവസവും നീണ്ടു നിന്നിരുന്ന ഷൂട്ടിങിന് ഇന്ന് അവസാനമായെന്ന് നിർമ്മാതാവ് കെവിൻ പോൾ പറഞ്ഞു. 2019 ഡിസംബർ 23നാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുന്നത്. പിന്നീട് ലോക്‌ഡൗൺ ആയതോടെ ചിത്രീകരണം ഒരു വർഷത്തോളം നീണ്ടു പോവുകയും ചെയ്തു.

ഇതിനിടയിൽ തൊടുപുഴയ്ക്ക് സമീപം കുമാരമംഗലത്ത് ചിത്രത്തിന്റെ ഷൂട്ടിം​ഗിനെതിരെ നാട്ടുകാർ പ്രതിഷേധവുമായി എത്തിയിരുന്നു. കടുത്ത കോവിഡ് നിയന്ത്രണങ്ങളുള്ള ഡി കാറ്റഗറിയിലുള്ള പഞ്ചായത്തിലാണ് ഷൂട്ടിംഗ് നടന്നത്. ഇത് അനുവദിക്കില്ലെന്ന് നാട്ടുകാർ പറഞ്ഞതോടെ, ഷൂട്ടിംഗിന് കളക്ടറുടെ അനുമതിയുണ്ടെന്ന് സിനിമാക്കാർ അവകാശപ്പെട്ടു. ഒടുവിൽ പോലീസെത്തി ആദ്യം ഷൂട്ടിംഗ് നിർത്തിവയ്പ്പിക്കുകയായിരുന്നു. എന്നാൽ ചിത്രീകരണത്തിന് അനുമതിയുണ്ടെന്ന് വ്യക്തമായതിനെത്തുടർന്ന്, പോലീസ് സംരക്ഷണയിൽ തന്നെ ചിത്രീകരണം വീണ്ടും പുനരാരംഭിക്കുകയും ചെയ്തു. 

മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെയാണ് 'മിന്നല്‍ മുരളി' പ്രക്ഷകരിലേക്ക് എത്തുന്നത്. ഗോദ'യ്ക്ക് ശേഷം ടൊവിനോയെ നായകനാക്കി ബേസിൽ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാണ് മിന്നൽ മുരളി. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും ചിത്രം എത്തും.

മിസ്റ്റര്‍ മുരളിയെന്നാണ് ഹിന്ദി ചിത്രത്തിന്റെ പേര്. മെരുപ്പ് മുരളിയെന്ന് തെലുങ്ക് ചിത്രത്തിന്റെയും, മിഞ്ചു മുരളിയെന്ന് കന്നഡ ചിത്രത്തിനും പേരിട്ടിരിക്കുന്നു. അജു വർഗീസ്, ബൈജു, ഹരിശ്രീ അശോകൻ, ഫെമിന ജോർജ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ടൊവിനോയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റില്‍ ഒരുക്കിയിരിക്കുന്ന ചിത്രം കൂടിയാണ് മിന്നൽ മുരളി.

സണ്ണി ലിയോൺ നായികയാവുന്ന "ഷീറോ" ഷൂട്ടിങ് അവസാന ഘട്ടത്തി

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like