ചെറുകിട ഇടത്തരം സംരംഭകര്‍ക്ക് ജിഎസ്ടി ലേറ്റ് ഫീസിലെ ഇളവ് എങ്ങനെ ഉപയോഗപ്പെടും?
- Posted on July 06, 2021
- Business
- By Sabira Muhammed
- 213 Views
ഈ ഇളവ് ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്ത ശേഷം വിവിധ കാരണങ്ങളാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതിരിക്കുന്നവർക്ക് ഏറെ സഹായകരമാകും.

ജിഎസ്ടി 3 ബി റിട്ടേണ്‍ ഫയല്‍ ചെയ്യാത്തവര്‍ക്കായി അനുവദിച്ച ലേറ്റ് ഫീസ് ഇളവ് ഓഗസ്റ്റ് 31 വരെ നീട്ടിയിരുന്നു. എന്നാൽ ഇത് സംബന്ധിച്ച ആശങ്കകള്‍ ചെറുകിട ഇടത്തരം സംരംഭകര്‍ക്കും വിറ്റുവരവു കുറഞ്ഞവര്‍ക്കും ഇപ്പോഴുമുണ്ട്.
ഒരു ലക്ഷം വരെ ശ്രദ്ധിച്ചാല്‍ ലാഭിക്കാന്‍ കഴിയും. ഈ ഇളവ് ജിഎസ്ടി രജിസ്ട്രേഷന്‍ എടുത്ത ശേഷം വിവിധ കാരണങ്ങളാല്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയാതിരിക്കുന്നവർക്ക് ഏറെ സഹായകരമാകും.
ലേറ്റ് ഫീസ് ഇളവ് 2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ ജിഎസ്ടി 3ബി റിട്ടേണ്‍ സമര്‍പ്പിക്കാത്തവര്‍ക്കാണ്. ഓഗസ്റ്റ് 31 വരെയാണ് ഇളവ് നീട്ടിയിരിക്കുന്നത്. 2017 ജൂലൈ മുതല്‍ 2021 ഏപ്രില്‍ വരെ വിറ്റുവരവ് ഇല്ലാത്തവര്‍ ലേറ്റ് ഫീ പ്രതിമാസം 500 രൂപ നിരക്കില്‍ മാത്രം അടച്ചാല്‍ മതിയാകും.
6000 രൂപ മാത്രമേ ചെറുകിടക്കാര്‍ക്കും വിറ്റുവരവ് ഇല്ലാത്തവര്‍ക്കും പരമാവധി അടയ്‌ക്കേണ്ടി വരൂ. ഒന്നരക്കോടി വരെ മുന്‍ സാമ്പത്തിക വര്‍ഷത്തിൽ വിറ്റുവരവുള്ളവര്‍ക്ക് പ്രതിമാസം പരമാവധി 2000 രൂപയും ഒന്നരക്കോടി മുതല്‍ 5 കോടി വരെ വിറ്റുവരവുള്ളവര്‍ക്ക് പരമാവധി 5000 രൂപയും പ്രതിമാസം ലേറ്റ് ഫീസായി അടയ്ക്കണം.
ടി.പി.ആർ മാനദണ്ഡങ്ങളിൽ മാറ്റം; ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ