ടി.പി.ആർ മാനദണ്ഡങ്ങളിൽ മാറ്റം; ഇളവുകൾ നാളെ മുതൽ പ്രാബല്യത്തിൽ

ടി.പി.ആർ 5 ൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും, 5 മുതൽ 10 വരെയുള്ള ബിയിലും, 10 മുതൽ 15 വരെ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ കാറ്റ​ഗറി ഡിയിൽ ആയിരിക്കും.

ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന കോവിഡ് അവലോകന യോഗത്തിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കിന്റെ അടിസ്ഥാനത്തിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രങ്ങൾ പുനഃക്രമീകരിക്കാൻ തീരുമാനം. 

ടി.പി.ആർ 5 ൽ താഴെയുള്ള പ്രദേശങ്ങൾ എ വിഭാഗത്തിലും, 5 മുതൽ 10 വരെയുള്ള ബിയിലും, 10 മുതൽ 15 വരെ സി വിഭാഗത്തിലും ഉൾപ്പെടുത്തി. 15 ന് മുകളിൽ ടി.പി.ആറുള്ള പ്രദേശങ്ങൾ കാറ്റ​ഗറി ഡിയിൽ ആയിരിക്കും. പുതിയ നിയന്ത്രണങ്ങൾ നാളെ മുതൽ നിലവിൽവരും. 

എ,ബി വിഭാഗത്തിലെ പ്രദേശങ്ങളിൽ മുഴുവൻ ജീവനക്കാരെയും സിയിൽ 50 ശതമാനം ജീവനക്കാരെയും ഉൾക്കൊള്ളിച്ച് ർക്കാർ ഓഫീസുകൾ പ്രവർത്തിക്കും. എ, ബി വിഭാഗങ്ങളിൽ രാത്രി 9.30 വരെ റെസ്റ്റോറന്റുകൾ, ഹോട്ടലുകൾ എന്നിവയ്ക്ക് ഹോം ഡെലിവറി, ടേക്ക് എവേ സംവിധാനത്തിൽ  പ്രവർത്തിക്കാം. 

എ സി ഒഴിവാക്കി അടുത്ത ശാരീരിക സമ്പർക്കമില്ലാത്ത ഇൻഡോർ ​ഗെയ്മുകൾക്കും, ജിമ്മുകൾക്കും പ്രവർത്തിക്കാവുന്നതാണ്. ഇതിനായി തെരഞ്ഞെടുക്കേണ്ടത് വായു സഞ്ചാരമുള്ള ഹാളോ തുറന്ന പ്രദേശമോ ആയിരിക്കണം. 20പേരിൽ കുടുതൽ ഒരേ സമയം അനുവദിക്കുന്നതല്ല. 

വിനോദ സഞ്ചാര മേഖലകളിലെ താമസ സൗകര്യങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയത്തിന്റെ സ്റ്റാൻഡേർഡ് ഓപ്പറേറ്റിം​ഗ് നടപടിക്രമവും ടൂറിസം മന്ത്രാലത്തിന്റെ മാർ​​ഗനിർദ്ദേശങ്ങളും അനുസരിച്ച് പ്രവർത്തിക്കാം. പ്രവേശനം വാക്സിൻ എടുത്തവർക്കും ആർ ടി പി സി ആർ നെ​ഗറ്റീവ് സർട്ടിഫിക്കറ്റുമായി വരുന്നവർക്കുമായിരിക്കും.

ലോക്ക്ഡൗൺ നീക്കി കർണാടക; കേരളത്തിന് നിബന്ധനകളോടെ പ്രവേശനം

Author
Sub-Editor

Sabira Muhammed

No description...

You May Also Like