'ഹോം' ആമസോണിൽ; റിലീസ് പ്രഖ്യാപിച്ച് വിജയ് ബാബു

താരത്തിന്റെ ആദ്യ കമേർസ്യൽ ചിത്രം എന്ന വിശേഷത്തോടെയാണ് ‘ഹോം’ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്

ഇന്ദ്രൻസിനെ നായകനാക്കി റോജിൻ തോമസ് കഥ എഴുതി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം 'ഹോം' ആമസോൺ പ്രൈമിലൂടെ റിലീസ് ചെയ്യും. ചിത്രത്തിന്റെ നിർമാതാവ് വിജയ് ബാബുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഓഗസ്റ്റ് 19നാണ് റിലീസ് ചെയ്യുന്നത്. താരത്തിന്റെ ആദ്യ കമേർസ്യൽ ചിത്രം എന്ന വിശേഷത്തോടെയാണ് ‘ഹോം’ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. സിനിമയുടെ ടീസർ ഏറെ ശ്രദ്ധനേടിയിരുന്നു. 

ശ്രീനാഥ് ഭാസി, നസ്‌ലിൻ എന്നിവരാണ് ചിത്രത്തിൽ ഇന്ദ്രൻസിന്റെ മക്കളായി  എത്തുന്നത്. മഞ്ജു പിള്ള ഭാര്യയായും അഭിനയിക്കുന്നു. വിജയ് ബാബു, ജോണി ആന്റണി, മണിയൻപിള്ള രാജു, ശ്രീകാന്ത് മുരളി, ദീപ തോമസ്, കെപിഎസിലളിത, അനൂപ് മേനോന്‍, പ്രിയങ്ക നായർ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സംഗീതം രാഹുൽ സുബ്രഹ്മണ്യൻ. ഛായാഗ്രഹണം നീൽ.

'സ്റ്റാർ' ചിത്രത്തിന്റെ സെൻസര്‍ പൂര്‍ത്തിയായി

Author
Citizen journalist

JAIMOL KURIAKOSE

No description...

You May Also Like