ഇന്ത്യക്കാർ ഇന്റർനെറ്റിൽ തിരയുന്നത് എന്താണ്; ഇന്റർനെറ്റ് ഉപയോഗത്തിൽ 53 ശതമാനത്തിലധികം വളർച്ച

2025 ഓടെ ഇന്ത്യയിൽ 900 മില്യൺ ആക്ടിവ് ഇന്റർനെറ്റ് ഉപഭോക്താക്കളുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്

രാജ്യത്ത് ഇന്റർനെറ്റ് ഉപയോഗത്തിൽ വൻ വളർച്ചയാനുണ്ടായിരിക്കുന്നത്. മുൻപ് ഒരു മാസം ഒരു ജിബി ഉപയോഗിച്ചിരുന്നവർ ഇന്ന് പ്രതിദിനം രണ്ടും മൂന്നും ജിബി വരെ ഉപയോഗിക്കുന്നു.


കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോഗത്തിൽ 53 ശതമാനത്തിലധികം വളർച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

പുറത്ത് വരുന്ന റിപ്പോർട്ടുകൾ പ്രകാരം പ്രതിദിനം ശരാശരി 8 മണിക്കൂറാണ് ഇന്ത്യക്കാർ ഓൺലൈനിൽ ചെലവഴിക്കുന്നത്.

2021 ൽ ഓരോ ഉപഭോക്താവിന്റേയും പ്രതിമാസ ഡേറ്റ ഉപയോഗം 17ജിബിയിൽ എത്തിയെന്നാണ് റിപ്പോർട്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ മൊബൈൽ ബ്രോഡ്ബാൻഡ് സബസ്‌ക്രൈബർമാരുടെ എണ്ണത്തിൽ ഇരട്ടി വർധനയാണ് ഉണ്ടായത്.

കൃത്യമായി പറഞ്ഞാൽ 345 ൽ നിന്ന് 765 ആയി സബ്‌സ്‌ക്രൈബർമാരുടെ എണ്ണം. 4ജി ഡേറ്റ രജിസ്‌ട്രേഷനിൽ 31% ന്റെ വർധനയാണ് ഉണ്ടായത്. 40 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാർ 4ജിയിലേക്ക് മാറി.

കഴിഞ്ഞ വർഷമാണ് ഏറ്റവും കൂടുതൽ മൊബൈൽ ഫോണുകളുടെ ചരക്കുനീക്കം നടന്നിരിക്കുന്നത് എന്നതും ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോഗത്തിന്റെ വ്യാപ്തി ചൂണ്ടിക്കാട്ടുന്നു.

ഇതിൽ 30 മില്യൺ മൊബൈൽ ഫോണുകൾ 5ജി ഡിവൈസുകളും 80 ശതമാനത്തോളം 4ജി ഡിവൈസുകളുമായിരുന്നു. 2025 ഓടെ ഇന്ത്യയിൽ 900 മില്യൺ ആക്ടിവ് ഇന്റർനെറ്റ് ഉപഭോക്താക്കളുണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്.

Author
Sub-Editor

NAYANA VINEETH

No description...

You May Also Like