പത്തടിപ്പാലത്തെ കൊച്ചി മെട്രോ പില്ലറിന്റെ ബലക്ഷയം; അടിത്തറ ബലപ്പെടുത്തൽ ഇന്ന് തുടങ്ങും

മെട്രോയുടെ മറ്റ് പില്ലറുകളിലേക്കും പരിശോധന നീട്ടുകയാണ്

ത്തടിപ്പാലത്തെ പില്ലർ നമ്പർ 347 ന്റെ അടിത്തറ ബലപ്പെടുത്തൽ ഇന്ന് ആരംഭിക്കും. ഡി.എം.ആർ.സി, എൽ ആൻഡ് ടി, എയ്ജിസ്, കെ.എം.ആർ.എൽ എന്നിവയുടെ നേതൃത്വത്തിലാണ് നിർമാണ പ്രവൃത്തികൾ. 

വർഷങ്ങൾക്കു മുമ്പ് നടത്തിയ തൂണിന്റെ പൈലിങ്ങിൽ ഇനി അറ്റകുറ്റപ്പണി നടക്കില്ല. ഇതിന് ചുറ്റും കോൺക്രീറ്റ് ഉപയോഗിച്ച് ബലപ്പെടുത്തി തൂണിനെ സംരക്ഷിക്കാനാണ് നീക്കം. അറ്റകുറ്റപ്പണിക്കുളള ചെലവ് കരാറുകാരായ എൽ ആന്റ് ടി തന്നെ വഹിക്കും. മഴക്കാലത്തിന് മുൻപായി ജോലികൾ പൂർത്തിയാക്കാനാണ് നീക്കം.

പത്തടിപ്പാലത്തെ പില്ലറിൽ അപാകത കണ്ടെത്തിയ പശ്ചാത്തലത്തിൽ മെട്രോയുടെ മറ്റ് പില്ലറുകളിലേക്കും പരിശോധന നീട്ടുകയാണ്. ആലുവ മുതൽ പേട്ട വരെയുളള 975 മെട്രോ തൂണുകളിലും വിശദമായ പരിശോധന നടത്താനാണ് തീരുമാനം.

അന്താരാഷ്ട്ര വനിതാ ദിനം; ഇന്ന് സ്ത്രീകള്‍ക്ക് മെട്രൊയില്‍ സൗജന്യയാത്ര

Author
Sub-Editor

NAYANA VINEETH

No description...

You May Also Like