ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ഹിന്ദിയിലേക്ക്

അനിൽ കപൂരാണ് ഗ്രാമീണനായ സുരാജ് വെഞ്ഞാറമൂടിന്റെ വേഷം അവതരിപ്പിക്കുന്നത്

2019-ൽ നിരൂപക പ്രശംസകൾ നേടിയ ഒരു ചിത്രമായിരുന്നു, ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25. രതീഷ് ബാലകൃഷ്ണൻ പൊതുവാൾ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രം ഇപ്പോൾ അനിൽ കപൂറിനെ നായകനാക്കി ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യാൻ ഒരുങ്ങുകയാണ്. സുരാജ് വെഞ്ഞാറമൂടും സൗബിൻ ഷാഹിറും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം തമിഴിലും തെലുങ്കിലും റീമേക്ക് ചെയ്യും.

റിപ്പോർട്ടുകൾ പ്രകാരം, ഫെയ്ത്ത് ഫിലിംസിന്റെ നിർമ്മാതാവ് വിക്കി രജനി ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 -ന്റെ ഹിന്ദി റീമേക്ക് അവകാശം നേടി.  ടേബിൾ നമ്പർ 21, ആർ . രാജ്കുമാർ, ഫോബിയ, മുന്ന മൈക്കിൾ, വരാനിരിക്കുന്ന അരുവി റീമേക്ക് തുടങ്ങിയ സിനിമകളുടെ പിന്നണിയിൽ അദ്ദേഹം പ്രശസ്തനാണ്. സോണി പിക്ചേഴ്സ് ഇന്ത്യയുമായി ചേർന്ന് ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ വേർഷൻ 5.25 റീമേക്കാണ് രജനി നിർമ്മിക്കാൻ ഒരുങ്ങുന്നത്.  സിനിമ ഇപ്പോൾ തിരക്കഥയുടെ ഘട്ടത്തിലാണ്, അനിൽ കപൂരാണ് ഗ്രാമീണനായ സുരാജ് വെഞ്ഞാറമൂടിന്റെ വേഷം അവതരിപ്പിക്കുന്നത്.

ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ഒരു വൃദ്ധനെ ചുറ്റിപ്പറ്റിയാണ്, മകൻ ജോലിക്കായി റഷ്യയിലേക്ക് പോകുമ്പോൾ അച്ഛനെ ശ്രദ്ധിക്കാനായി ഒരു റോബോട്ടിനെ നിയമിക്കുന്നു, പിന്നീട് റോബോട്ടുമായി അയാൾ ഉണ്ടാക്കുന്ന വൈകാരിക ബന്ധത്തെ കുറിച്ചാണ് സിനിമ പറയുന്നത്.  ഈ വർഷം അവസാനം ചിത്രം തിയറ്ററുകളിലെത്തും.

`പുഷ്‌പ്പ´ ആദ്യഭാഗ റിലീസ്

Author
Citizen journalist

Ghulshan k

No description...

You May Also Like