മാഡ്രിഡിൽ തന്നെ! ബെൻസീമ പുതിയ കരാർ ഉടൻ ഒപ്പുവെക്കും

റയലിനൊപ്പം 4 ചമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ 18 കിരീടങ്ങൾ നേടാൻ ബെൻസീമക്ക് ആയിട്ടുണ്ട്

റയൽ മാഡ്രിഡിൽ ബെൻസീമ പുതിയ കരാർ ഉടൻ ഒപ്പുവെക്കും. നേരത്തെ ലുക മോഡ്രിചിന്റെ കരാർ പുതുക്കിയ റയൽ മാഡ്രിഡ് എത്രയും പെട്ടെന്ന് ബെൻസീമയുടെയും കരാർ പുതുക്കാൻ ശ്രമിക്കുകയാണ്.

2023വരെയുള്ള കരാർ ആണ് താരത്തിന് റയൽ വാഗ്ദാനം ചെയ്തിട്ടുള്ളത്. ഈ കരാർ ബെൻസീമ അംഗീകരിച്ചതായാണ് വാർത്തകൾ. 33കാരനായ താരമാണ് ഇപ്പോൾ റയൽ മാഡ്രിഡിന്റെ ഏറ്റവും പ്രധാനപ്പെട്ട താരം.

റയൽ മാഡ്രിഡിനു വേണ്ടി ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച വിദേശ താരമായ ബെൻസീമ ഇതുവരെ ക്ലബിനായി 530ൽ അധികം മത്സരങ്ങൾ കളിച്ചു കഴിഞ്ഞു. 2009ൽ റയലിൽ എത്തിയ ബെൻസീമയുടെ റയലിലെ 13ആം സീസണാണിത്. റയലിന് വേണ്ടി 250ൽ അധികം ഗോളുകൾ നേടാനും ബെൻസീമയ്ക്ക് ഇതുവരെ ആയി. റയലിനൊപ്പം 4 ചമ്പ്യൻസ് ലീഗ് കിരീടം ഉൾപ്പെടെ 18 കിരീടങ്ങൾ നേടാൻ ബെൻസീമക്ക് ആയിട്ടുണ്ട്.

ബാക്ക് ടു ഹോം!

Author
Citizen journalist

Abhinand Babu

No description...

You May Also Like