എന്തുകൊണ്ട് പൗരന്മാർക്ക് സൗജന്യ വാക്‌സിൻ നൽകുന്നില്ല? കേന്ദ്രസർക്കാരിനോട് ഹൈക്കോടതി

വാക്‌സിനേഷൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ

കേന്ദ്രസർക്കാരിനോട്  കോവിഡ് വാക്‌സിൻ നൽകുന്നതുമായി ബന്ധപ്പെട്ട് ചോദ്യങ്ങളുയർത്തി ഹൈക്കോടതി. സൗജന്യ വാക്‌സിൻ എന്തുകൊണ്ട് പൗരന്മാർക്ക് നൽകുന്നില്ലെന്നും  വാക്‌സിൻ സംസ്ഥാനങ്ങൾ നൽകണമെന്ന് പറയുന്നത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. വാക്‌സിനേഷൻ സൗജന്യമാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയിലാണ് കോടതിയുടെ നിരീക്ഷണങ്ങൾ. റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യ  54,000 കോടി രൂപ അധിക ഡിവിഡന്റായി സർക്കാരിന് നൽകിയിട്ടുണ്ട്. ഇതിൽ ഏകദേശം 34,000 കോടി രൂപ മതിയാകില്ലേ രാജ്യത്തെ പൗരന്മാർക്ക് സൗജന്യ വാക്‌സിൻ നൽകാൻ എന്നും ഈ തുക എന്തുകൊണ്ട് സൗജന്യ വാക്‌സിന് വിനിയോഗിക്കുന്നില്ലാ’ എന്നും കോടതി ചോദിച്ചു. എന്നാൽ ഇതിന് മറുപടി നൽകാൻ കൂടുതൽ സമയം കേന്ദ്രസർക്കാർ അഭിഭാഷകൻ കോടതിയോട് ആവിശ്യപ്പെട്ടു. പല ആളുകളും വാക്‌സിൻ എടുക്കാൻ ഇപ്പോൾ മടി കാണിക്കുന്നത് വാക്‌സിനേഷൻ നീണ്ടുപോകുന്നത് കൊണ്ടാണെന്നും ഹർജിക്കാർ ചൂണ്ടിക്കാട്ടി.

ബെവ്ക്യൂ തിരിച്ചെത്തുന്നു

Author
Sub-Editor

Sabira Muhammed

No description...

You May Also Like