ബെവ്ക്യൂ തിരിച്ചെത്തുന്നു

എക്‌സൈസ് ആപ്പ് പുനരാരംഭിക്കാനായി അനുമതി നൽകിയതായാണ് സൂചന

മദ്യവിൽപനയ്ക്കായുള്ള ബെവ്ക്യൂ ആപ്പ്  സംസ്ഥാനത്ത് പുനരാരംഭിക്കാൻ ആലോചന. ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ ബിവറേജിലെ തിരക്ക് ഒഴിവാക്കാൻ വേണ്ടിയാണ് നടപടി. ബെവ്‌കോയ്ക്ക് ഔട്ട്‌ലെറ്റുകൾ അടച്ചിട്ടതോടെ വലിയ വരുമാന നഷ്ടമാണുണ്ടായത്. എക്‌സൈസ്  ആപ്പ് പുനരാരംഭിക്കാനായി അനുമതി നൽകിയതായാണ് സൂചന. ആയിരം കോടിയുടെ വരുമാന നഷ്ടമാണ് ഔട്ട്‌ലെറ്റുകൾ കോവിഡ് വ്യാപനത്തിൽ അടച്ചിട്ടതോടെ ഉണ്ടായത്. ലോക്ക്ഡൗൺ പിൻവലിച്ചാൽ വലിയ തിരക്ക് ഔട്ട്‌ലെറ്റുകളിൽ ഉണ്ടാകുമെന്ന ആശങ്ക സർക്കാരിനുമുണ്ട്. 2020 മെയ് 27ന് ബെവ്ക്യൂ ആപ്പിന് തുടക്കമിട്ടപ്പോൾ വ്യാപക പരാതികൾ ഉയർന്നെങ്കിലും അവ പരിഹരിക്കുകയായിരുന്നു.  ബെവ്ക്യൂ ആപ്പിലേക്ക് ടോക്കണുകൾ നൽകുന്നതിന് പകരം ടോക്കണുകൾ പോകുന്നത് ബാറുകളിലേക്കാണ് എന്ന ആരോപണവും ഉയർന്നിരുന്നു. ഇത്തരം പരാതികളെല്ലാം പരിഹരിച്ചാകും ആപ്പ് പുനരാരംഭിക്കുക. ഇത് സംബന്ധിച്ച് അന്തിമ തീരുമാനം ഉടൻ ഉണ്ടാകും.

റോഡ് റെഡിയാക്കാൻ മൊബൈൽ ആപ്പുമായ് പൊതുമരാമത്ത്

Author
Sub-Editor

Sabira Muhammed

No description...

You May Also Like