കൊച്ചിയിൽ വീണ്ടും ഹണിട്രാപ്; ഫോർട്ട്‌കൊച്ചി സ്വദേശിനി അറസ്റ്റിൽ

പിടിയിലായ റിൻസിന സമാന കേസുകളിൽ പ്രതി



ട്ടാഞ്ചേരിയിലെ ഹോട്ടലുടമയിൽ നിന്ന് പണം തട്ടാൻ ശ്രമിച്ച ഫോർട്ട്‌കൊച്ചി സ്വദേശിനി റിൻസിന അറസ്റ്റിൽ. യുവതി കഴിഞ്ഞിരുന്ന ആശുപത്രി മുറിയിൽ വിളിച്ചുവരുത്തി പണം തട്ടാനായിരുന്നു ശ്രമം. 

കഴിഞ്ഞ മാസം മാത്രം റിൻസിനയ്‌ക്കെതിരെ രണ്ട് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് പിന്നാലെ ദേഹാസ്വാസ്ഥ്യമുണ്ടെന്ന് പറഞ്ഞ് ആശുപത്രിയിലേക്ക് പോവുകയും, ആശുപത്രി മുറിയിലേക്ക് ഹോട്ടലുടമയെ തന്ത്രപൂർവം വിളിച്ചുവരുത്തി അദ്ദേഹത്തിന്റെ ദൃശ്യങ്ങൾ പകർത്തുകയും ചെയ്തായിരുന്നു തട്ടിപ്പ്.

ഈ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയാണ് പണം തട്ടിയത്. വീണ്ടും പണം തട്ടാൻ റിൻസിനയും കാമുകനും മറ്റൊരു സുഹൃത്തും നീങ്ങയതോടെ മട്ടാഞ്ചേരി ഹോട്ടലുടമ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

അറസ്റ്റിലായ റിൻസിന മുൻപും ഹണി ട്രാപ് നടത്തിയിട്ടുണ്ടെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. നേരത്തെ രജിസ്റ്റർ ചെയ്ത കേസിൽ റിൻസിന ഗർഭിണിയാണെന്ന് പറഞ്ഞായിരുന്നു പണം തട്ടിയത്. കൊച്ചിയിലെ ഹോട്ടൽ മുറിയിലേക്ക് വിളിച്ചുവരുത്തി ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ഗർഭിണിയാണെന്ന് പറഞ്ഞാണ് പണം തട്ടിയത്.

ലഹരി മരുന്ന് നല്‍കിയാണ് പീഡനം

Author
Sub-Editor

NAYANA VINEETH

No description...

You May Also Like