കേക്ക് മിക്സിന്റെ ചരിത്രത്തിനൊപ്പം ഒരു പ്ലം കേക്ക്

പ്ലം കേക്കിന് ആവശ്യമായ ഉണക്കപ്പഴങ്ങളും നട്സും മറ്റു ധാന്യങ്ങളും പൊടിച്ചെടുത്തതിന്റെ മീതെ സുഗന്ധവ്യഞ്ജനങ്ങളും തേനും വീഞ്ഞുമെല്ലാം ഒഴിച്ച് കുതിർത്ത് ചേർത്തിളക്കി കുഴക്കുന്ന ഈ പ്രക്രിയയെ മിക്സ് ഇറ്റ് അപ്പ് സെറിമണി എന്നാണ് അറിയപ്പെട്ടിരുന്നത്

നൂറ്റാണ്ടുകളുടെ പഴക്കമുണ്ട് കേക്ക് എന്ന ഭക്ഷ്യണത്തിന്. ഇത് സംബന്ധിച്ച വ്യക്തമായ രേഖകൾ ഒന്നുമില്ലെങ്കിലും നൂറ്റാണ്ടുകളുടെ പാരമ്പര്യം കേക്കിനുള്ളതായി ചരിത്രകാരന്മാർ പറയുന്നു. ഇന്ന് കാണുന്നതിൽ നിന്ന് ഏറെ വത്യസ്തമായിരുന്നു ആദ്യ കാലങ്ങളിലെ കേക്ക്. യൂറോപ്പിൽ പ്രചാരത്തിലുണ്ടായിരുന്ന ബ്രഡ് പോലുള്ള വസ്തുവിൽ തേനും മുന്തിരിയും നട്സും ചേർത്ത ലഘുഭക്ഷണമാണ് പിന്നീട് കേക്കായി പരിണമിച്ചത്. 

ഈജിപ്തിലാണ് ബേക്കിങ്ങിലൂടെ കേക്ക് ആദ്യമായി പിറവി എടുത്തതെന്ന് വിശ്വസിക്കപ്പെടുന്നു. എന്നാൽ 17 ആം നൂറ്റാണ്ടിൽ യുറോപ്പിലാണ് ഐസിങ്ങോട് കൂടിയ വട്ടത്തിലുള്ള കേക്കിന്റെ ജനനം. അന്ന് നല്ലയിനം ഗോതമ്പ് മൊരിച്ചാണ് കേക്കുണ്ടാക്കിയിരുന്നത്.

ഇതേ കാലത്ത് ബ്രിട്ടനിലാണ് കേക്ക് മിക്സിങ്ങ് ആരംഭിക്കുന്നത്. പ്ലം കേക്കിന് ആവശ്യമായ ഉണക്കപ്പഴങ്ങളും നട്സും മറ്റു ധാന്യങ്ങളും പൊടിച്ചെടുത്തതിന്റെ മീതെ സുഗന്ധവ്യഞ്ജനങ്ങളും തേനും വീഞ്ഞുമെല്ലാം ഒഴിച്ച് കുതിർത്ത് ചേർത്തിളക്കി കുഴക്കുന്ന ഈ പ്രക്രിയയെ മിക്സ് ഇറ്റ് അപ്പ് സെറിമണി എന്നാണ് അറിയപ്പെട്ടിരുന്നത്.  

ഏറ്റവും വിലപിടിപ്പുള്ള കേക്ക് ഏതാണെന്നറിയുമോ ?

Author
Sub-Editor

Sabira Muhammed

No description...

You May Also Like