ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും യൂറോപ്യന്‍ ക്ലബ് അസോസിയേഷനില്‍ നിന്ന് പിന്മാറി!
- Posted on April 19, 2021
- Sports
- By Sabira Muhammed
- 344 Views
മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വൈസ് ചെയര്‍മാന്‍ എഡ് വുഡ്‌വാര്‍ഡ് യുവേഫയില്‍ തനിക്കുള്ള സ്ഥാനങ്ങളും ഒഴിഞ്ഞിട്ടുണ്ട്.

യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ ചേരുമെന്ന് അറിയിച്ചതിന് പിന്നാലെ യൂറോപ്യന്‍ ക്ലബ് അസോസിയേഷനില്‍ നിന്ന് പിന്മാറി പ്രീമിയര്‍ ലീഗ് ടീമുകളായ ചെല്‍സിയും മാഞ്ചസ്റ്റര്‍ യുനൈറ്റഡും. ക്ലബ്ബുകള്‍ യൂറോപ്യന്‍ ക്ലബ് അസോസിയേഷനുകളില്‍ നിന്ന് പിന്മാറിയത് സൂപ്പര്‍ ലീഗില്‍ ചേരുന്നതിന്റെ ഭാഗമായാണ്. യൂറോപ്പിലെ 12 വമ്പൻ ക്ലബ്ബുകള്‍ ഒരുമിച്ച് സൂപ്പര്‍ ലീഗ് തുടങ്ങുന്ന കാര്യം കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. മാത്രമല്ല ചാമ്പ്യാൻസ് ലീഗിനെ 36 ടീമുകള്‍ ഉള്ള ഒരു ടൂര്‍ണമെന്റായി മാറ്റാൻ യുവേഫയുടെ രൂപരേഖക്ക് നേരത്തെ മുമ്പിൽ നിന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വൈസ് ചെയര്‍മാന്‍ എഡ് വുഡ്‌വാര്‍ഡ് യുവേഫയില്‍ തനിക്കുള്ള സ്ഥാനങ്ങളും ഒഴിഞ്ഞിട്ടുണ്ട്. പ്രീമിയര്‍ ലീഗില്‍ നിന്ന് 6 ടീമുകളാണ് യൂറോപ്യന്‍ സൂപ്പര്‍ ലീഗില്‍ പങ്കെടുക്കുമെന്ന് അറിയിച്ചത്.
" സ്നേഹം പോലെ പരിശുദ്ധ " മായി ഭീമയുടെ പരസ്യം!