ജയിലിൽ 38 തടവുകാരികളെ പീഡിപ്പിച്ച സംഭവം; 10 പേർക്ക് ശിക്ഷ

തടവുകാരുടെ ക്രൂരതയിൽ എച്ച്ഐവി ബാധയും വ്യാപകമായി 

കിൻഷാസ: വനിതാ തടവുകാരെ കൂട്ട ബലാത്സംഗം ചെയ്ത 10 പുരുഷ തടവുകാർക്ക് ശിക്ഷ. തടവുകാർ തിങ്ങിനിറഞ്ഞ ജയിലിൽ നടന്ന കലാപത്തിനിടെയാണ് കൂട്ട ബലാത്സംഗം നടന്നത്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ ലുബുംബാഷിക്ക് സമീപമുള്ള കസപ സെൻട്രൽ ജയിലിൽ 2020ൽ നടന്ന കലാപത്തിനിടെയായിരുന്നു ക്രൂര ബലാത്സംഗം അരങ്ങേറിയത്. 

മൂന്ന് ദിവസം നീണ്ട് നിന്ന് കലാപത്തിനിടെ ഒരു കൗമാരക്കാരിയുൾപ്പെടെ 38 വനിതാ തടവുകാരാണ് പീഡനത്തിനിരയത്. ഇവരിൽ പലരും ഗർഭിണികളാവുകയും ചെയ്തിരുന്നു. 

കലാപ ദിനങ്ങളിൽ തങ്ങൾ നിരവധി തവണ ബലാത്സംഗത്തിന് ഇരയായെന്നാണ് വനിതാ തടവുകാർ പരാതി നൽകിയത്. പീഡനത്തെ തുടർന്ന് ചിലർ ഗർഭിണികളാവുകയും എച്ച്ഐവി ഉൾപ്പടെയുള്ള ലൈംഗികമായി പകരുന്ന രോഗങ്ങൾക്കിരയാവുകയും ചെയ്തെന്നാണ് അന്താരാഷ്ട്ര മാധ്യമമായ ബിബിസി റിപ്പോർട്ട് ചെയ്യുന്നത്. കേസിൽ കുറ്റക്കാരെന്ന് തെളിഞ്ഞ 10 പുരുഷ തടവുകാർക്ക് പിഴയും 15 വർഷത്തെ അധിക തടവുമാണ് കോടതി വിധിച്ചിരിക്കുന്നത്.

കലാപത്തിനിടെ ക്രൂര പീഡനത്തിന് ഇരയായെങ്കിലും ചില തടവുകാർ തെളിവ് നൽകാൻ ഭയപ്പെട്ടിരുന്നെന്നാണ് റിപ്പോർട്ട്. എന്നാൽ സൈനിക പ്രോസിക്യൂട്ടർക്ക് മുന്നിൽ തങ്ങൾ ബലാത്സംഗത്തിനിരയായെന്ന് ഇവർ മൊഴി നൽകുകയായിരുന്നു.

കുറ്റക്കാർക്ക് ശിക്ഷ വിധിച്ചുള്ള കോടതി ഉത്തരവിനോട് പ്രതികരിച്ച പരാതിക്കാരുടെ അഭിഭാഷക മെലാനി മുംബ വിധിയിൽ സംതൃപ്തരാണെന്നാണ് പറഞ്ഞത്. "നീതി തേടിയുള്ള നീണ്ട പോരാട്ടത്തിനൊടുവിലുള്ള ഈ വിധിയിൽ ഞങ്ങൾ സംതൃപ്തരാണ്" എന്ന് തടവുകാർ മാധ്യമങ്ങളോട് പറഞ്ഞു.

2020 സെപ്റ്റംബറിലായിരുന്നു കസപ സെൻട്രൽ ജയിലിൽ കലാപം പൊട്ടിപുറപ്പെടുന്നത്. പിന്നാലെ ജയിലിന്‍റെ നിയന്ത്രണം പുരുഷ തടവുകാർ പിടിച്ചടക്കുകയായിരുന്നു. ഇതോടെ വനിതാ തടവുകാർക്ക് നേരെ ക്രൂര അക്രമങ്ങൾ അരങ്ങേറുകയും ചെയ്തു.

സ്ത്രീ തടവുകാരെ പാർപ്പിച്ചിരിക്കുന്ന ഭാഗത്ത് ഇവർ തീയിട്ടതോടെ വനിതകളും പെൺകുട്ടികളുമടങ്ങിയ തടവുകാർ സെൽ വിട്ട് പുറത്തിറങ്ങാൻ നിർബന്ധിതരാവുകയായിരുന്നു. ഈ സമയത്താണ് 16 വയസ്സുള്ള പെൺകുട്ടിയെ ഉൾപ്പെടെ പുരുഷ തടവുകാർ ലൈംഗികമായി പീഡിപ്പിച്ചത്.

71 ശതമാനം അപ്രൂവല്‍ റേറ്റിംഗോടെ ബൈഡനെ പിന്നിലാക്കി

Author
Sub-Editor

NAYANA VINEETH

No description...

You May Also Like